ബംഗ്ലാ കിടുവകൾക്ക് ട്രോൾ പ്രവാഹം; ധോണിക്ക് അഭിനന്ദനം

ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയോട് തോറ്റ ബംഗ്ലാദേശിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ട്രോൾ പ്രവാഹം. സാധാരണ ഫൈനലെന്ന  നിലയിൽ അവസാനിക്കേണ്ടിയിരുന്ന ഒരു കലാശപ്പോരാട്ടത്തിന് വീറും വാശിയും ഏറ്റിയത് ബംഗ്ലാ ആരാധകരാണ്. ഫൈനലിൻെറ തലേന്ന് ട്വിറ്ററിൽ വന്ന ഒരു പോസ്റ്റാണ് സൈബർ ലോകത്ത് കളിയെ തീ പിടിപ്പിച്ചത്. ഇന്ത്യൻ നായകൻ എം.എസ് ധോണിയുടെ വെട്ടിമാറ്റിയ തലയുമായി നിൽക്കുന്ന ബംഗ്ലാ ബൗളർ തസ്കീൻ അഹ്മദിൻറ ഫോട്ടോ ട്വിറ്ററിൽ വൈറലാവുകയായിരുന്നു. എന്നാൽ മത്സരത്തിൽ ബംഗ്ലാ ബൗളർമാരെ അടിച്ച് പരത്തി ധോണി തന്നെയാണ് ടീമിന് കിരീടം നൽകിയത്. ഇതോടെ ഇന്ത്യൻ ആരാധകർ പരിഹാസവുമായി രംഗത്തെത്തുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ കടുത്ത ധോണി വിമർശകർ പോലും ഇന്ത്യൻ നായകൻെറ പ്രകടനത്തെ പ്രകീർത്തിച്ചു.

ഇതാദ്യമായല്ല ബംഗ്ലാ  ആരാധകർ ഇന്ത്യക്കെതിരെ തിരിയുന്നത്. 2015 ജൂണിൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ടീം ഇന്ത്യ ബംഗ്ലാദേശിനോട് തോറ്റമ്പിയപ്പോൾ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ തല പകുതി മൊട്ടയടിച്ച രീതിയിൽ ഒരു ബംഗാളി പത്രം പ്രസിദ്ധീകരിച്ചിരുന്നു. മുസ്തസിഫുറഹ്മാനായിരുന്നു ആ പരമ്പരയിലെ ഹീറോ

ധോണിയുടെ വെട്ടിമാറ്റിയ തലയുമായി നിൽക്കുന്ന ബംഗ്ലാ ബൗളർ തസ്കീൻ അഹ്മദ്
 

പോയി ചെവി വല്ല ഡോക്ടറെയും കാണിയ്ക്ക് :P #icuchalu #sports Credits: Sudeesh Pullad ©ICU

Posted by International Chalu Union - ICU on Sunday, 6 March 2016
 

ഇത്തിരി ദണ്ഡമുണ്ടേ.... :'( #icuchalu #sports Credits: Ashique Bin Abdullah©ICU

Posted by International Chalu Union - ICU on Sunday, 6 March 2016
 

അല്ല, അത് പിന്നെ .. :P #icuchalu #sports Credits: Eby Kuriakose©ICU

Posted by International Chalu Union - ICU on Sunday, 6 March 2016
 

സാഹചര്യം ആണ് ഹീറോ ആക്കണത്Credits : Za Ny (©Troll Malayalam Group )

Posted by Troll Malayalam on Sunday, 6 March 2016
 

മുട്ടോളമെത്തൂല പിളേളരേ എത്ര മുക്കിയാലുംഇത് ഇന്‍ഡ്യ ആണ്.. ടീം ഇന്‍ഡ്യCredits : Paul Fany (©Troll Malayalam Group )

Posted by Troll Malayalam on Sunday, 6 March 2016
 

Congrats ടീം ഇന്ത്യ.. Credits : Jaseem Mohammed (©Troll Malayalam Group)

Posted by Troll Malayalam on Sunday, 6 March 2016
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.