ലോധ കമ്മിറ്റി: ബി.സി.സി.ഐക്ക് എതിര്‍പ്പുള്ള നിര്‍ദേശങ്ങള്‍ പുന:പരിശോധിക്കാന്‍ കോടതി അനുമതിനല്‍കിയേക്കും

ന്യൂഡല്‍ഹി: ലോധ കമ്മിറ്റിയിന്മേലുള്ള ബി.സി.സി.ഐയുടെ പരാതികള്‍ പരിഗണിക്കുമെന്ന് സുപ്രീംകോടതി സൂചനനല്‍കി. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഓവറുകള്‍ക്കിടയിലെ പരസ്യം ഒഴിവാക്കുക എന്ന കമ്മിറ്റിയുടെ നിര്‍ദേശങ്ങളെയാണ് ബി.സി.സി.ഐ എതിര്‍ത്തിരുന്നത്. ബി.സി.സി.ഐക്ക് എതിര്‍പ്പുള്ള നിര്‍ദേശങ്ങള്‍ പുന$പരിശോധിക്കാന്‍ കോടതി അനുമതിനല്‍കിയേക്കും. ബി.സി.സി.ഐ അനുവദിക്കുന്ന പണത്തിന്‍െറ വിവരങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീംകോടതി നിര്‍ദേശംനല്‍കി. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ജ. ഫക്കിര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുല്ല എന്നിവരടങ്ങുന്ന ബെഞ്ചാണ് തീരുമാനമെടുത്തത്.
മന്ത്രിമാരെ ഭാരവാഹികളാക്കുന്നതിനെതിരായ ലോധ കമ്മറ്റി റിപ്പോര്‍ട്ടിനെ ബി.സി.സി.ഐ എതിര്‍ത്തതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.