Posted On
date_range Updated On
date_range ട്വന്‍റി 20 ലോകകപ്പ്: സുരക്ഷയില്ലെങ്കില്‍ പിന്മാറുമെന്ന് പാകിസ്താന്‍
ലാഹോര്‍: കര്‍ശന സുരക്ഷയൊരുക്കിയില്ളെങ്കില്‍ ട്വന്‍റി20 ലോകകപ്പില്‍നിന്ന് പിന്മാറുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍െറ മുന്നറിയിപ്പ്. പാകിസ്താന്‍ ടീമിന്‍െറ സുരക്ഷയെ സംബന്ധിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യ പ്രസ്താവനയിറക്കണമെന്നും പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഐ.സി.സിയുമായി സംസാരിച്ചിട്ടുണ്ട്. ആവശ്യം അംഗീകരിച്ചില്ളെങ്കില്‍ ടൂര്‍ണമെന്‍റില്‍നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 19ന് ധര്‍മശാലയില്‍ നടക്കുന്ന ഇന്ത്യ-പാക് മത്സരത്തിന് സുരക്ഷയൊരുക്കാന്‍ സാധിക്കില്ളെന്ന് ഹിമാചല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. സുരക്ഷയൊരുക്കുമെന്നും ഇത് ഇന്ത്യയിലെ രാഷ്ട്രീയക്കളിയാണെന്നും ബി.സി.സി.ഐ അറിയിച്ചിട്ടുണ്ടെന്ന് ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.