മിനി ഐ.പി.എല്ലും വരുന്നു

ധര്‍മശാല: ഐ.പി.എല്‍ മാതൃകയില്‍ മറ്റൊരു ‘മിനി ഐ.പി.എല്‍’ നടത്താന്‍ ബി.സി.സി.ഐ ഒരുങ്ങുന്നു. എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ഇന്ത്യക്കു പുറത്തായിരിക്കും വേദി. ഇന്ത്യന്‍ കോച്ചിനെ തീരുമാനിക്കാന്‍ ധര്‍മശാലയില്‍ ചേര്‍ന്ന ബി.സി.ഐ വര്‍ക്കിങ് കമ്മിറ്റിക്കുശേഷം പ്രസിഡന്‍റ് അനുരാഗ് ഠാകുറാണ് ഈ വിവരം അറിയിച്ചത്. രണ്ടാഴ്ച മാത്രം നീളുന്ന മത്സരത്തിന്‍െറ വേദി അമേരിക്കയോ യു.എ.ഇയോ ആയിരിക്കും. ടീമുകളുടെയും കളിക്കാരുടെയും സംപ്രേഷണാവകാശത്തിന്‍െറയും വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഠാകുര്‍ അറിയിച്ചു.

ഐ.പി.എല്ലിന്‍െറ സംപ്രേഷണാവകാശം സോണി ഗ്രൂപ്പിനാണ്. ഇന്ത്യയിലെ ആഭ്യന്തര മത്സരങ്ങളുടെ സംപ്രേഷണം സ്റ്റാര്‍ ഗ്രൂപ്പിനുമാണ്. ഇവര്‍ക്കിടയില്‍ മത്സരം നിലനില്‍ക്കുന്നതിനാല്‍ മിനി ഐ.പി.എല്ലിന്‍െറ സംപ്രേഷണത്തിലും കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി ഠാകുര്‍ പറഞ്ഞു.
രഞ്ജി ട്രോഫി മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ നടത്താനും ആഭ്യന്തര ട്വന്‍റി20 ക്രിക്കറ്റ് ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് ട്രോഫി മേഖലാ അടിസ്ഥാനത്തിലുള്ള മത്സരമാക്കി മാറ്റാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT