ഹോള്‍ ഓഫ് ഫെയിമില്‍ മുരളീധരനും

ദുബൈ: ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ ഉള്‍പ്പെടെ നാല് പേരെ ഹോള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഐ.സി.സി തീരുമാനം. ആദ്യമായാണ് ഒരു ശ്രീലങ്കന്‍ താരം ഹോള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്നത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളില്‍ ബംഗ്ളാദേശ് ഒഴികെയുള്ള എല്ലാ ടീമുകള്‍ക്കും ഹോള്‍ ഓഫ് ഫെയിമില്‍ പ്രാതിനിധ്യമായി. ക്രിക്കറ്റിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് താരങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്.

ആസ്ട്രേലിയന്‍ വനിതാ ടീം മുന്‍ നായകനും രണ്ട് തവണ ലോകകപ്പ് ജയിച്ച ടീമില്‍ അംഗവുമായ കാറെന്‍ റോള്‍ട്ടണ്‍, ബ്രാഡ്മാന്‍െറ ഓസീസ് ടീമില്‍ അംഗമായിരുന്ന ആര്‍തര്‍ മോറിസ്, ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് തികച്ച ഇംഗ്ളണ്ടിന്‍െറ ജോര്‍ജ് ലോഹ്മാന്‍ എന്നിവരെയും ഹോള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തും. നിലവില്‍ 80 പേരാണ് പട്ടികയിലുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT