Posted On
date_range Updated On
date_range കുടുംബത്തെ ഉപദ്രവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഷമിയുടെ പിതാവ്
മീററ്റ്: ഗോവധ വിഷയവുമായി ബന്ധപ്പെട്ട് കുടുംബത്തെ ഉപദ്രവിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ പിതാവ് തൗസീഫ് അഹമ്മദ്. ഗോവധവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ചിലരെ മോചിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഷമിയുടെ സഹോദരൻ ഹസീബിനെ അറസ്റ്റ് ചെയ്തത്. വൈകാരിക വിഷയമായ ഗോവധത്തിൻെറ പേരില്‍ തൻെറ കുടുംബത്തെ ചിലര്‍ ഉപദ്രവിക്കുകയാണെന്നും തൗസീഫ് ആരോപിച്ചു.
കസ്റ്റഡിയിലെടുത്തവരെ മോചിപ്പിച്ച സംഭവം നടക്കുമ്പോള്‍ ഹസീബ് സ്ഥലത്തുപോലുമുണ്ടായിരുന്നില്ല. ഒരു വഴിപോക്കന്‍ മാത്രമായിരുന്നു ഹസീബ്. ഷമി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയതോടെ കുടുംബത്തോട് അസൂയയുള്ള ചിലരാണ് ഇതിനെല്ലാം പിന്നിലെന്നും തൗസീഫ് അഹമ്മദ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.