Posted On
date_range Updated On
date_range മുഷ്താഖ് അലി ട്രോഫി സൂപ്പര്‍ ലീഗ്: ആദ്യ മത്സരത്തിൽ കേരളം മുംബൈക്കെതിരെ
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി20 ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ കേരളത്തിന് കരുത്തരായ എതിരാളികള്‍. ഗ്രൂപ് ‘എ’യില്‍ വിദര്‍ഭ, ബറോഡ, മുംബൈ എന്നിവര്‍ക്കൊപ്പമാണ് കേരളം. ‘ബി’യില്‍ ഗുജറാത്ത്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവര്‍ മത്സരിക്കും.
റൗണ്ട് ലീഗില്‍ ഗ്രൂപ് ‘ബി’ ജേതാക്കളായ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയ കേരളം 15ന് കരുത്തരായ മുംബൈയെ നേരിടും. 16ന് ബറോഡയെയും 18ന് വിദര്‍ഭയെയും നേരിടും. ഓരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാര്‍ നേരിട്ട് ഫൈനലില്‍ ഇടംനേടും. 20നാണ് ഫൈനല്‍. മുംബൈയാണ് മത്സരവേദി. കൊച്ചിയില്‍ നടന്ന ഗ്രൂപ് റൗണ്ട് മത്സരത്തില്‍ അഞ്ചു ജയവും ഒരു തോല്‍വിയുമായാണ് സചിന്‍ ബേബി നയിച്ച കേരളം ഒന്നാമതത്തെിയത്. 2009നുശേഷം കേരളത്തിന്‍െറ ആദ്യ സൂപ്പര്‍ ലീഗ് പ്രവേശമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.