മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി;  ക്രിസ് ഗെയ്ലിന് വന്‍പിഴ

മെല്‍ബണ്‍: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ്ഗെയ്ലിന് 10,000 ആസ്ട്രേലിയന്‍ ഡോളര്‍ പിഴ. ടെന്‍സ് നെറ്റ് വര്‍ക്കിന്‍െറ മാധ്യമ പ്രവര്‍ത്തകയായ മെല്‍ മക്ളോഫ്ലിന്‍ ആണ് ഗെയ്ലിനെതിരെ പരാതി നല്കിയത്. 

തിങ്കളാഴ്ച്ച നടന്ന ബിഗ്ബാഷ് ട്വന്‍റി20 ലീഗ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തില്‍ ഗെയ്ലിന്‍െറ ടീമായ മെല്‍ബണ്‍ റിനീഗെയ്ഡ്സ് എതിര്‍ ടീമായ ഹോബര്‍ട്ട് ഹുറീ കെയ്നെതിരെ അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. കളിയില്‍ 15 പന്തില്‍ 41 റണ്‍സെടുത്ത് ഗെയ്ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 

മത്സരത്തിനു ശേഷം അഭിമുഖത്തിനത്തെിയ മാധ്യമപ്രവര്‍ത്തകയോട് ഗെയ്ല്‍ മോശമായി സംസാരിക്കുകയായിരുന്നു. 'ഇത്ര സൗന്ദര്യമുള്ളൊരു കണ്ണ് ആദ്യമായിട്ടാണ് കാണുന്നത്. താങ്കള്‍ക്കു സമ്മതമാണെങ്കില്‍ നമുക്ക് മദ്യപിക്കുകയും ചെയ്യാം' ഗെയിലിന്‍െറ അശ്ളീലം കലര്‍ന്ന പ്രതികരണം ഇങ്ങനെയായിരുന്നു. സംഭവത്തില്‍ ഗെയ്ല്‍ പിന്നീട് മാപ്പ് പറയുകയും ചെയ്തു
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.