Posted On
date_range Updated On
date_range അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തു; സ്റ്റീവന്‍ സ്മിത്തിന് പിഴ
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനിടെ അമ്പയറുടെ തീരുമാനം ചോദ്യം ചെയ്യുകയും മോശം ഭാഷയില്‍ പ്രതികരിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടത്തെിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനും പിഴ. ഇതേ സംഭവത്തില്‍ അമ്പയറെ തെറിപറഞ്ഞ ബൗളര്‍ ജോഷ് ഹാസില്‍വുഡിനെ ചൊവ്വാഴ്ച 15 ശതമാനം മാച്ച് ഫീ പിഴയൊടുക്കാന്‍ ശിക്ഷിച്ചിരുന്നു. ബുധനാഴ്ച ഇതേ ശിക്ഷ സ്മിത്തിനും ലഭിച്ചു. കെയ്ന്‍ വില്യംസണിനെതിരെയുള്ള എല്‍.ബി.ഡബ്ള്യു അമ്പയറും തേഡ് അമ്പയറും തള്ളിയപ്പോഴാണ് ഓസീസ് താരങ്ങളുടെ ഭാഗത്തുനിന്ന് മോശം പ്രതികരണമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.