Posted On
date_range Updated On
date_range സൈനികരുടെ സേവനത്തെ പ്രകീർത്തിച്ച് ധോണി
ധാക്ക: ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് നടക്കുന്ന പൊതു ചർച്ചയിൽ പങ്കാളിയായി ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയും. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യാനിരിക്കുമ്പോൾ നമുക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് സൈനികരാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൻെറ ട്വിറ്ററിലൂടെയാണ് ടെറിട്ടോറിയല്‍ ആര്‍മി ലഫ്. കേണല്‍ കൂടിയായ ധോണി ചർച്ചയിൽ പങ്കാളിയായത്. സൈനികരും കമാന്‍ഡോകളും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും നമ്മളെപ്പോലെ സാധാരണ മനുഷ്യരാണെന്നും അവരുടെ വ്യക്തിപരമായ ജീവിതത്തേക്കാള്‍ രാജ്യസുരക്ഷക്കാണ് അവർ പ്രാധാന്യം നല്‍കുന്നതെന്നും ധോണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.