Posted On
date_range Updated On
date_range ഹെറാത്ത് ഏകദിന-ട്വന്‍റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്ത് ഏകദിന-ട്വന്‍റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്ന് പിന്മാറുന്നതെന്ന് രാജിക്കാര്യം പുറത്തുവിട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചaു. ‘ഏതൊരു ക്രിക്കറ്റായാലും അവസാനിപ്പിക്കേണ്ട സമയത്ത് അവസാനിപ്പിക്കണം. 2019ലെ ലോകകപ്പിലേക്ക് പുതുതലമുറക്ക് കടന്നുവരാനായി ഞാന്‍ മാറിനില്‍ക്കേണ്ട സമയമായെന്ന് തോന്നുന്നു’ -ഹെറാത്തിന്‍െറ രാജിക്കുറിപ്പില്‍ പറയുന്നു. മുത്തയ്യ മുരളീധരനുശേഷം ശ്രീലങ്കന്‍ ടീമിലെ സ്പിന്‍ ചുമതലയേറ്റെടുത്ത 38കാരനായ ഹെറാത്ത് 71 ഏകദിനങ്ങളില്‍നിന്ന് 74 വിക്കറ്റും 18 ട്വന്‍റി20കളില്‍നിന്ന് 17 വിക്കറ്റും പിഴുതിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.