കൊല്‍ക്കത്ത x ഡല്‍ഹി; ഈഡന്‍ ഇന്നുണരും

കൊല്‍ക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഫൈനലിന്‍െറ ഹാങ്ങോവര്‍ മാറാത്ത കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം വീണ്ടും മാടിവിളിക്കുന്നു മറ്റൊരു വെടിക്കെട്ട് മത്സരത്തിന്. കഴിഞ്ഞ സീസണില്‍ ഒരു പോയന്‍റിന്‍െറ വ്യത്യാസത്തില്‍ മാത്രം പ്ളേഓഫ് റൗണ്ട് കാണാതെ പുറത്തായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഇതുവരെ ഫൈനലിലത്തൊത്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സും തമ്മില്‍ ഐ.പി.എല്ലിലെ രണ്ടാം മത്സരത്തില്‍ ഏറ്റുമുട്ടുമ്പോള്‍ അതൊരു ജീവന്മരണ പോരാട്ടമാകുമെന്നുറപ്പ്. ഹോം ഗ്രൗണ്ടായ ഈഡനില്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയും ഗൗതം ഗംഭീറുമായിരിക്കും അവരുടെ ഇന്നിങ്സിന് തുടക്കംകുറിക്കുക. മനീഷ് പാണ്ഡെ, യൂസുഫ് പത്താന്‍, ആന്ദ്രേ റസല്‍, ഷക്കീബുല്‍ ഹസന്‍ തുടങ്ങിയ താരങ്ങളാണ് കൊല്‍ക്കത്തയുടെ മധ്യനിരയിലെ പ്രതീക്ഷാ ഗോപുരങ്ങള്‍. 
അതേസമയം, ക്വിന്‍റണ്‍ ഡി കോക്കും ശ്രേയസ് അയ്യരും ഡല്‍ഹിക്കുവേണ്ടി ഓപണ്‍ ചെയ്യുമ്പോള്‍ മലയാളിയായ സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ഡുമിനി, ബ്രാത്വെയ്റ്റ് അടങ്ങിയ നിരയാണ് കൊല്‍ക്കത്തക്ക് ഡല്‍ഹിയുടെ മറുപടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-22 01:19 GMT