Posted On
date_range Updated On
date_range ഐ.പി.എല്‍ ഉദ്ഘാടനം ഇന്ന്; പോരാട്ടം നാളെ മുതല്‍
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ (ഐ.പി.എല്‍) ഒമ്പതാം പതിപ്പിന്‍െറ ഉദ്ഘാടനച്ചടങ്ങിന് വെള്ളിയാഴ്ച മുംബൈ വേദിയാകും. വെര്‍ളിയിലെ നാഷനല്‍ സ്പോര്‍ട്സ് ക്ളബ് ഓഫ് ഇന്ത്യയില്‍ രാത്രി 7.30ന് തുടങ്ങുന്ന ചടങ്ങില്‍ ബോളിവുഡ് താരങ്ങളും പ്രശസ്ത ഗായകരും പങ്കെടുക്കും. പോപ് ഗായകന്‍ ക്രിസ് ബ്രൗണാകും മുഖ്യ ആകര്‍ഷണം. രണ്‍വീര്‍ സിങ്, ജാക്വിലന്‍ ഫെര്‍ണാണ്ടസ്, കത്രീന കൈഫ്, ഹണി സിങ് എന്നീ താരങ്ങളും വേദിയെ ആകര്‍ഷകമാക്കും.
ട്വന്‍റി20 ലോകകപ്പിലൂടെ പ്രശസ്തി നേടിയ ‘ചാമ്പ്യന്‍ ഡാന്‍സ്’ വെസ്റ്റിന്‍ഡീസ് താരം ഡ്വെ്ന്‍ ബ്രാവോയും സംഘവും അവതരിപ്പിക്കും. ശനിയാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ആതിഥേയരും നിലവിലെ ജേതാക്കളുമായ മുംബൈ ഇന്ത്യന്‍സും നവാഗതരായ റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സും തമ്മിലാണ് ഉദ്ഘാടന പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.