Posted On
date_range Updated On
date_range അഫ്രീദി ട്വന്‍റി20 ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
കറാച്ചി: ലോകകപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഷാഹിദ് അഫ്രീദി പാകിസ്താന്‍ ട്വന്‍റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. തൊപ്പിതെറിക്കുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് രാജി. പക്ഷേ, ടീമിനോടൊപ്പം തുടര്‍ന്നും താന്‍ ഉണ്ടാകുമെന്ന് ട്വിറ്ററിലൂടെയുള്ള രാജിക്കുറിപ്പില്‍ അഫ്രീദി അറിയിച്ചു. ആരാധകരോടും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും നന്ദിപറഞ്ഞാണ് പാക് ഓള്‍റൗണ്ടറുടെ രാജിപ്രഖ്യാപനം. വിമര്‍ശങ്ങളുടെ ക്രീസില്‍ നില്‍ക്കേയാണ് ഏകദിന-ടെസ്റ്റ് മത്സരങ്ങളില്‍നിന്ന് നേരത്തേ അഫ്രീദി വിടപറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.