ഇന്ദോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ബാറ്റിങ് തെരഞ്ഞടുത്തു. അമിത് മിശ്ര, സ്റ്റുവര്‍ട്ട് ബിന്നി, ആര്‍. അശ്വിന്‍ എന്നിവര്‍ അവസാന ഇലവനില്‍ നിന്നും പുറത്തായി. ഒന്നാം ഏകദിനത്തിനിടെ പേശീ വലിവുണ്ടായതാണ് അശ്വിന് വിനയായത്. പകരം ഹര്‍ഭജന്‍ ടീമിലിടം നേടി. ദക്ഷിണാഫ്രിക്കയെ ഈ പര്യടനത്തില്‍ ബുദ്ധിമുട്ടിച്ച ഒരേ ഒരു ഇന്ത്യന്‍ ബൗളറായ ആര്‍. അശ്വിന്‍െറ അഭാവം ധോണിയെ കുഴക്കും.ഇന്നത്തെ മത്സരത്തില്‍ ഇന്ന് ഇന്ത്യക്ക് ജയിച്ചേതീരൂ. ട്വന്‍റി20യില്‍ തുടങ്ങി ഏകദിനത്തില്‍വരെ തുടര്‍ച്ചയായ മൂന്നു തോല്‍വികളാണ് സ്വന്തം മണ്ണില്‍ മഹേന്ദ്ര സിങ് ധോണിയും ഏറ്റുവാങ്ങിയിരിക്കുന്നത്.
നാലു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ദോറിലേക്ക് അന്താരാഷ്ട്ര പോരാട്ടമെത്തുന്നത്. ഇവിടെ കളിച്ച മൂന്ന് ഏകദിനത്തിലും ഇന്ത്യ തോല്‍വി അറിഞ്ഞിട്ടില്ല. മികച്ച കളിക്കാരെയും അവര്‍ക്ക് വേണ്ട ശരിയായ പ്രചോദനവുമായി കളത്തിലിറങ്ങുക എന്നതാണ് ധോണി ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി. വിമര്‍ശം വിളിച്ചുവരുത്തുന്ന സ്വന്തം അടവുകള്‍ക്കും ക്യാപ്റ്റന് നീതീകരണം നല്‍കേണ്ടതുണ്ട്. എതിര്‍ബാറ്റിങ്ങിന് യഥേഷ്ടം റണ്‍സ് ദാനംചെയ്യുന്നത് തന്‍െറ ബൗളര്‍മാരാണോ അതോ അവരെ വേണ്ടവിധം ഉപയോഗിക്കുന്നതിലുണ്ടാകുന്ന പോരായ്മയാണോ എന്ന് സ്വയം പരീക്ഷണം നടത്താനുള്ള അവസരംകൂടിയാണ് ക്യാപ്റ്റന് ഈ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.