Posted On
date_range Updated On
date_range മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
കൊച്ചി: കൊച്ചി ആതിഥ്യം വഹിക്കുന്ന സയീദ് മുഷ്താഖ് അലി ട്രോഫി ട്വന്‍റി 20 ക്രിക്കറ്റ് ടൂര്‍ണമെന്‍റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്ടന്‍. ജഗദീഷ് വി.എ., മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, പി. പ്രശാന്ത്, ജാഫര്‍ ജമാല്‍, നിഖിലേഷ് സുരേന്ദ്രന്‍, റൈഫി വിന്‍സെന്‍റ് ഗോമസ്, സന്ദീപ് വാര്യര്‍, ഫാബിദ് ഫാറൂഖ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, നിയാസ്. എന്‍, വിനൂപ് മനോഹരന്‍ എന്നിവരാണ് ടീമംഗങ്ങള്‍. കേരളം ഉള്‍പ്പെടുന്ന ഗ്രൂപ് ബി മത്സരങ്ങളാണ് കൊച്ചിയില്‍ നടക്കുന്നത്. ജനുവരി രണ്ടുമുതല്‍ പത്തുവരെയാണ് മത്സരങ്ങള്‍. രണ്ടിന് ജമ്മു കശ്മീരിനെതിരെയാണ് കേരളത്തിന്‍െറ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.