Posted On
date_range Updated On
date_range ശിഖര്‍ ധവാന്‍െറ ബൗളിങ് ആക്ഷന്‍ പരിശോധിക്കുന്നു
ന്യൂഡല്‍ഹി: ശിഖര്‍ ധവാന്‍െറ ബൗളിങ് ആക്ഷനില്‍ അമ്പയര്‍മാര്‍ സംശയമുന്നയിച്ചതിനെ തുടര്‍ന്ന് ഐ.സി.സി പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനം. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള നാലാം ടെസ്റ്റില്‍ ധവാന്‍ മൂന്ന് ഓവര്‍ എറിഞ്ഞിരുന്നെങ്കിലും വിക്കറ്റ് വീഴ്ത്തിയില്ല. ധവാന്‍െറ ബൗളിങ് ആക്ഷന്‍ ഐ.സി.സി പരിശോധിച്ച് ബി.സി.സി.ഐക്ക് റിപ്പോര്‍ട്ട് നല്‍കും.14 ദിവസത്തെ പരിശോധനക്ക് ശേഷം ആക്ഷന്‍ നിയമവിധേയമല്ളെന്ന് കണ്ടാല്‍ ധവാന്‍ നടപടി നേരിടേണ്ടി വരും. ഓഫ്സ്പിന്‍ ബൗളറായ ധവാന്‍ അപൂര്‍വമായേ ബൗള്‍ ചെയ്യാറുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.