കൊളംബോ ടെസ്റ്റ്: ഇന്ത്യ 15/2

കൊളംബോ: ആദ്യ ദിവസം ഏറിയ പങ്കും മഴയെടുത്ത ശ്രീലങ്കക്കെതിരായ കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തു. 15 ഓവര്‍ മാത്രമാണ് വെള്ളിയാഴ്ച എറിയാനായത്. കളി അവസാനിക്കുമ്പോള്‍ ചേതേശ്വര്‍ പൂജാര (19), ക്യാപ്റ്റന്‍ വിരാട് കോഹ് ലി (14) എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ലങ്ക ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 14 റണ്‍സെടുക്കുന്നതിനിടെ തന്നെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. ഇന്നിങ്സിന്‍െറ രണ്ടാമത്തെ പന്തില്‍ തന്നെ കെ.എല്‍ രാഹുല്‍ രണ്ട് റണ്‍സെടുത്ത് പുറത്തായി. നാലാമത്തെ ഓവറില്‍ എട്ട് റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും പുറത്തായി. ലങ്കക്കുവേണ്ടി ധമ്മിക പ്രസാദ് നുവാന്‍ പ്രദീപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യയും ലങ്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചു. ഇതോടെ മൂന്നാം ടെസ്റ്റ് ജയിക്കുന്നവര്‍ പരമ്പര നേടും. പരമ്പരയിലെ മൂന്നാമത്തെ ഓപണിങ് ജോഡിയെയാണ് ഇന്ത്യ ഇന്ന് ഇറക്കിയത്. കെ.എല്‍ രാഹുലിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് വെള്ളിയാഴ്ച ഇന്നിങ്സ് ഓപണ്‍ ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.