വിലക്ക് പിന്‍വലിച്ചു; ഭട്ടും ആസിഫും ക്രിക്കറ്റിലേക്ക്

ദുബൈ: ഒത്തുകളിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ താരങ്ങളായ സല്‍മാന്‍ ഭട്ടിനും മുഹമ്മദ് ആസിഫിനുമെതിരായ വിലക്ക് ഐ.സി.സി പിന്‍വലിച്ചു. ഇതോടെ ഇരുവര്‍ക്കും ആഭ്യന്തര-രാജ്യാന്തര ക്രിക്കറ്റില്‍ മത്സരിക്കാന്‍ അനുമതിയായി. സസ്പെന്‍ഷന്‍ കാലാവധി സെപ്റ്റംബര്‍ ഒന്നിന് അവസാനിക്കാനിരിക്കെയാണ് വിലക്ക് പിന്‍വലിക്കുന്നത്. ഇവര്‍ക്കൊപ്പം സസ്പെന്‍ഷനിലായ മുഹമ്മദ് ആമിറിന് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ ഈ വര്‍ഷം ആദ്യം അനുമതി നല്‍കിയിരുന്നു. 2010 ആഗസ്റ്റില്‍ ഇംഗ്ളണ്ടിനെതിരായ ലോഡ്സ് ടെസ്റ്റിനിടയില്‍ വാതുവെപ്പുകാരില്‍നിന്ന് പണംവാങ്ങി ഒത്തുകളിച്ചുവെന്നാണ് മൂന്നുപേര്‍ക്കുമെതിരായ കേസ്. കുറ്റക്കാരെന്ന് കണ്ടത്തെിയതോടെ ഐ.സി.സി അച്ചടക്കസമിതി ആമിറിന് അഞ്ചും ആസിഫിന് ഏഴും സല്‍മാന്‍ ഭട്ടിന് പത്തും വര്‍ഷം വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഒടുവില്‍ ഉപാധികളോടെ ആസിഫിന്‍െറയും ഭട്ടിന്‍െറയും വിലക്ക് അഞ്ചുവര്‍ഷമായി കുറച്ചു. ഇരുവര്‍ക്കും അടുത്തമാസം മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ക്രീസിലിറങ്ങാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.