ശിഖര്‍ ധവാന് സെഞ്ച്വറി; ഇന്ത്യ മുന്നേറുന്നു

ഗലെ: ഇന്ത്യ^ ശ്രീലങ്ക ടെസ്റ്റിന്‍െറ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ മുന്നേറുന്നു. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ (86) കൂട്ടുപിടിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ (110) സെഞ്ച്വറി നേടി. ധവാന്‍െറ നാലാം ടെസ്റ്റ് സെഞ്ച്വറി  നേട്ടമാണിത്. ഇരുവരും ലങ്കന്‍ ബൗളര്‍മാര്‍ക്ക് അവസരങ്ങളൊന്നും കൊടുക്കാതെ തന്നെ മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്ക് 44 റണ്‍സിന്‍െറ ലീഡുണ്ട്.

ഇന്നലെ ആതിഥേയരെ  49.4 ഓവറില്‍ 183 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു.13.4 ഓവറില്‍ 46 റണ്‍സിന് ആറു വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍െറ മിന്നും ഫോമിലാണ് ഇന്ത്യ ദ്വീപുകാരെ പിടിച്ചുകെട്ടിയത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.