വസീം അക്രമിന്‍െറ കാറിനു നേരെ വെടിവെപ്പ്

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസീം അക്രമിനുനേരെ പൊതുനിരത്തില്‍ ആക്രമണം. ബുധനാഴ്ച കറാച്ചി നാഷനല്‍ സ്റ്റേഡിയത്തിലേക്ക് തന്‍െറ കാറില്‍ പോകവേ മറ്റൊരു കാറില്‍നിന്ന് അദ്ദേഹത്തിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. താരം പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ ഉരസിയും ആ കാറിനെ അക്രമം പിന്തുടര്‍ന്നതുമാണ് പ്രകോപനമെന്നാണ് പ്രഥമവിവരം.
അക്രം കാറോടിച്ചു പോകവേ സമീപത്തുകൂടി പോയ വാഹനം അദ്ദേഹത്തിന്‍െറ കാറിലിടിച്ച് ഒരു വശത്തേക്ക് ഒതുക്കാന്‍ ശ്രമിച്ച ശേഷമാണ് അതിലുണ്ടായിരുന്നയാള്‍ ഇറങ്ങി വെടിയുതിര്‍ത്തതെന്ന് താരത്തിന്‍െറ മാനേജര്‍ അര്‍സലന്‍ ഹൈദര്‍ പറഞ്ഞു. അക്രമും ഇക്കാര്യം പാക് മാധ്യമങ്ങളില്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് നാഷനല്‍ സ്റ്റേഡിയത്തിലത്തെിയ അക്രം പൊലീസുമായി ബന്ധപ്പെട്ട് പരാതി രജിസ്റ്റര്‍ ചെയ്തു.
അക്രമം നടത്തിയയാള്‍ സഞ്ചരിച്ച വാഹനത്തിന്‍െറ നമ്പര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് സംശയിക്കുന്നതായി അക്രം പറഞ്ഞു.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.