​െസവാഗും അഫ്രീദിയും അണിനിരക്കുന്ന 10 ഒാവർ ക്രിക്കറ്റ്​ ലഹരിയിൽ ഷാർജ

ദുബൈ: ഒരു കളി അവസാനിപ്പിക്കാൻ ഏറ്റവും പറ്റിയ സമയം 90 മിനിറ്റാണെന്ന്​ കണ്ടെത്തിയത്​ 1866ൽ ലണ്ടനും ഷെഫീൽഡിനും ഇടയിൽ നടന്ന ഫുട്​ബാൾ മത്സരത്തോടെയാണ്​. പിന്നീട്​ ലോകം മുഴുവൻ ഫുട്​ബാൾ മത്സരങ്ങൾ ഒന്നര മണിക്കൂറിലേക്ക്​ ചുരുങ്ങി. അഞ്ച്​ ദിവസം നീണ്ടിരുന്ന ക്രിക്കറ്റ്​ ഒരു ദിവസത്തേക്കും പിന്നെ 20 ഒാവറിലേക്കും ചെറുതായപ്പോഴും അത്യാവശ്യം ബോറടി ബാക്കി നിന്നിരുന്നു. അതുകൂടി ഇല്ലാതാക്കിയാണ്​ ഇപ്പോൾ ടി10 പിറന്നിരിക്കുന്നത്​. ട്വൻറി20 യിൽ നിന്ന്​ ആവേശം മാത്രം അരിച്ചെടുത്താണ്​ ടെൻ 10 ക്രിക്കറ്റിനെ സൃഷ്​ടിച്ചത്​. പത്തോവര്‍ വീതമാണ് കളി. 

തൊണ്ണൂറ് മിനിറ്റ്​ കൊണ്ട് ഓരോ കളിയും തീരും. വെറും നാല് ദിവസം കൊണ്ട് ടൂര്‍ണമ​െൻറും ട്രോഫി വിതരണവും കഴിയും. ടി.സി.എല്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ഷാർജയിൽ നടക്കുകയാണ്​. താരലേലം, ജഴ്​സി പുറത്തിറക്കൽ തുടങ്ങി ട്വൻറി 20 യുടെ ആചാരങ്ങൾ പാലിച്ചാണ്​ കുഞ്ഞൻ ക്രിക്കറ്റും നടക്കുന്നത്​. ട്വൻറി 20 ക്രിക്കറ്റിന് ലോകമെമ്പാടും ലഭിച്ച സ്വീകാര്യതയാണ് തങ്ങളെ ടെന്‍ ക്രിക്കറ്റ് ലീഗിലേക്ക് നയിച്ചതെന്ന് ടി.സി.എല്‍ പ്രസിഡൻറ്​ ഷാജി ഉല്‍ മുല്‍ക് പറഞ്ഞു. വീരേന്ദര്‍ സെവാഗ്, ഷാഹിദ്​ അഫ്രീദി, കുമാര്‍ സംഗക്കാര തുടങ്ങിയവര്‍ അണിനിരക്കുന്ന ‘ടി ടെന്‍’ ക്രിക്കറ്റ് ലീഗില്‍ ആറ് ടീമുകളാണ് പങ്കെടുക്കുന്നത്. കേരള കിങ്‌സ് എന്ന പേരിലും ടീമുണ്ട്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഇയോണ്‍ മോര്‍ഗനാണ്  നായകൻ. നടന്‍ സൊഹൈല്‍ ഖാ​​െൻറ ഉടമസ്ഥതയിലുള്ള മറാത്ത അറേബ്യന്‍സിലെ മുഖ്യ കളിക്കാരന്‍ വീരേന്ദര്‍ സെവാഗാണ്. കൊച്ചുകളികളിലെ തമ്പുരാൻ ഷാഹിദ്​ അഫ്രീദി പക്തൂണ്‍ ടീമിന് വേണ്ടി ബാറ്റേന്തും. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ സഹ ഉടമസ്ഥരായ കൊളംബോ ലയണ്‍സ്, ബംഗ്ലാ ടൈഗേഴ്‌സ് എന്നീ ടീമുകളും ടീം സിന്ധീസും ലീഗി​​െൻറ ശ്രദ്ധാകേന്ദ്രങ്ങളാണ്. 

പാകിസ്​താന്‍ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖി​​െൻറ ഉടമസ്ഥതയിലുള്ള പഞ്ചാബി ലെജൻറ്​സില്‍ മിസ്ബാ ഉള്‍ ഹഖാണ് ടീമി​​െൻറ നെടുംതൂണ്‍. വ്യവസായി ഷാജി അല്‍ മുല്‍കാണ് 10 ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമ​െൻറി​​െൻറ സ്ഥാപകനും ചെയര്‍മാനും. സോണി ചാനലിൽ ഇന്ത്യയിലും തത്സമയ പ്രദർശനമുണ്ട്​. വ്യാഴാഴ്​ച ആരംഭിച്ച ടൂർണമ​െൻറ്​ ഞായറാഴ്​ച അവസാനിക്കും. ഉദ്​ഘാടനദിനം സെവാഗ്​ ഉൾപ്പെടെയുള്ളവരുടെ വിക്കറ്റ്​ പിഴുത്​ ഷാഹിദ്​ അഫ്രീദി ഹാട്രിക്​ തികച്ചതാണ്​ ശ്രദ്ധേയമായത്​. 
 

Tags:    
News Summary - 10 over cricket in sharjah -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.