Posted On
date_range Updated On
date_range യൂത്ത് ഒളിമ്പിക്സ്: 15കാരനിലൂടെ ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ സ്വർണ്ണ മെഡൽ
ബ്യൂണസ് ഐറീസ്: യൂത്ത് ഒളിമ്പിക് ഗെയിംസിൽ വെയ്റ്റ്ലിഫ്റ്റിൽ ഇന്ത്യയുടെ ജെറെമി ലാൽറിന്നുംഗക്ക് സ്വർണ്ണ മെഡൽ. യൂത്ത് ഒളിമ്പിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണ മെഡലാണിത്. പുരുഷന്മാരുടെ 62 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിങ്ങിലാണ് 15 വയസുകാരനായ ജെറെമിയുടേ നേട്ടം.
ഐസ്വാളിൽ നിന്നുള്ള ഈ കൗമാരക്കാരൻ 274 കി.ഗ്രാം (124 കി.ഗ്രാം +150 കി.ഗ്രാം) ഭാരമാണ് ഉയർത്തിയത്. നേരത്തേ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജെറെമി വെള്ളിയും വെങ്കലവും നേടിയിരുന്നു.ചൈനയിലെ നാൻജിങ് യൂത്ത് ഒളിമ്പിക്സിലാണ് ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടന്നത്. രണ്ട് മെഡലുകളാണ് ചൈനയിൽ ഇന്ത്യ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.