​ഗുസ്​തി: ബ​ജ്​​റ​ങ്​ പൂ​നി​യ ലോ​ക ഒ​ന്നാം ന​മ്പ​ർ

ന്യൂ​ഡ​ൽ​ഹി: കോ​മ​ൺ​വെ​ൽ​ത്ത്​​-​ഏ​ഷ്യ​ൻ ഗെ​യിം​സ്​ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വ്​ ബ​ജ്​​റ​ങ്​ പൂ​നി​യ ലോ​ക ഗു​സ്​​തി 65 കി​ലോ വി​ഭാ​ഗ​ത്തി​ൽ ​ഒ​ന്നാം റാ​ങ്കി​ൽ. ക​രി​യ​റി​ലെ ഉ​ജ്ജ്വ​ല ഫോ​മി​ലു​ള്ള ബ​ജ്​​റ​ങ്​ പൂ​നി​യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച മു​ന്നേ​റ്റ​മാ​ണി​ത്. ഏ​ഷ്യ​ൻ-​കോ​മ​ൺ​വെ​ൽ​ത്ത്​​ ഗെ​യിം​സ്​ സ്വ​ർ​ണ​വും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ വെ​ള്ളി​യും ഉ​ൾ​പ്പെ​െ​ട സീ​സ​ണി​ൽ അ​ഞ്ചു​ മെ​ഡ​ലു​ക​ളാ​ണ്​ താ​രം നേ​ടി​യ​ത്.പ​ല വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ദ്യ പ​ത്തി​ലു​ള്ള ഏ​ക ഇ​ന്ത്യ​ൻ പു​രു​ഷ ഗു​സ്​​തി താ​ര​മാ​ണ്​ ബ​ജ്​​റ​ങ്.

അ​തേ​സ​മ​യം, അ​ഞ്ചു​ വ​നി​താ ​ഗു​സ്​​തി​ക്കാ​ർ ആ​ദ്യ പ​ത്തി​നു​ള്ളി​ലു​ണ്ട്. 57 കി​ലോ​യി​ൽ പൂ​ജ ദ​ണ്ഡ (ആ​റാം റാ​ങ്ക്), 50 കി​ലോ​യി​ൽ റി​തു ഫോ​ഗ​ട്ട്​ (10), 59ൽ ​സ​രി​ത മോ​ർ (7), 68ൽ ​ന​വ​ജ്യോ​ത് ​കൗ​ർ (9), 76ൽ ​കി​ര​ൺ (9) എ​ന്നി​വ​രാ​ണ്​ പ​ത്തി​നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ച വ​നി​ത​ക​ൾ.

Tags:    
News Summary - Wrestling Bajrang Punia -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT