Posted On
date_range Updated On
date_range ലോകകപ്പ് അെമ്പയ്ത്: ദീപിക കുമാരിക്ക് വെങ്കലം
സാംസൺ: ഇന്ത്യയുടെ ദീപിക കുമാരിക്ക് അെമ്പയ്ത് ലോകകപ്പിൽ വെങ്കലം. തുർക്കിയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽസ് വനിത വിഭാഗം റീകർവിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് ജർമനിയുടെ ലിസ അൺറതിനെ തോൽപിച്ചാണ് ദീപിക വെങ്കലം നേടിയത്.
ലോകകപ്പിൽ അഞ്ചാം തവണയാണ് ദീപിക മെഡലണിയുന്നത്. നേരത്തേ നാലു തവണ (2011, 2012, 2013, 2015) വെള്ളി നേടിയിരുന്നു. അഞ്ച് റൗണ്ട് കഴിഞ്ഞപ്പോൾ 5-5 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായ മത്സരത്തിൽ ഷൂട്ട് ഒാഫിലാണ് ഇന്ത്യൻ താരം മെഡലണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.