Posted On
date_range Updated On
date_range പീറെ അംബ്രോയിസിനെ അജ്ഞാതർ ക്രൂരമായി മർദിച്ചു
പാരിസ്: ലണ്ടൻ ലോക അത്ലറ്റിക്സ് മീറ്റിലെ 800 മീറ്റർ സ്വർണമെഡൽ ജേതാവ് പീറെ അംബ്രോയിസ് ബോസിന് അജ്ഞാതരുടെ മർദനമേറ്റു. താരം ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാദേശിക സമയം വൈകീട്ട് നാലുമണിക്കാണ് മർദനമേറ്റത്. സുഹൃത്തുക്കളോടൊപ്പം ഒരു ചടങ്ങിൽ പെങ്കടുക്കവെ മൂന്നുപേർ എത്തി മർദിക്കുകയായിരുന്നുവത്രെ. 1:44.67 സമയംകൊണ്ടാണ് ലണ്ടനിൽ ബോസ് സ്വർണം നേടിയത്. 800 മീറ്ററിൽ ഫ്രാൻസിെൻറ ആദ്യ സ്വർണമെഡൽകൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.