ന്യൂഡൽഹി: രാജ്യാന്തരതലത്തിൽ നാണക്കേടായ തലസ്ഥാനനഗരിയിലെ പുകമഞ്ഞിനു കീഴിൽ ലോക വനിത ബോക്സിങ് ചാമ്പ്യൻഷിപ്പിന് ഇന്നു തുടക്കം. പത്താമത് ചാമ്പ്യൻഷിപ്പിനായി 72 രാജ്യങ്ങളിൽനിന്ന് 300ലേറെ ബോക്സർമാരാണെത്തിയത്. രണ്ടാം തവണയാണ് ഇന്ത്യ ലോകമീറ്റിന് വേദിയാവുന്നത്. 2006ലാണ് ഇതിനുമുമ്പ് രാജ്യം ആതിഥേയരായത്. യുവതാരങ്ങളെക്കൂടി ഉൾപ്പെടുത്തി 10 അംഗ സംഘവുമായാണ് ആതിഥേയർ റിങ്ങിലിറങ്ങുന്നത്. ഇവരിൽ ഏറ്റവും താരപരിവേശം അഞ്ചു തവണ സ്വർണമണിഞ്ഞ എം.സി. മേരികോമിനാണ്.
ആറാം സ്വർണം ലക്ഷ്യമിട്ടാണ് ഇടിക്കൂട്ടിലെ ഇന്ത്യൻ ഉരുക്കുവനിതയെത്തുന്നത്. അഞ്ചു സ്വർണവുമായി ലോക റെക്കോഡ് പങ്കിടുന്ന െഎറിഷ് ബോക്സർ കാത്തി ടെയ്ലറെ മറികടന്ന് ചരിത്രം സ്വന്തം പേരിലാക്കാൻ മേരികോമിനുള്ള അവസാന അവസരംകൂടിയാണിത്. എന്നാൽ, ആ സ്വപ്നം അത്ര എളുപ്പമല്ല. 48 കിലോ വിഭാഗത്തിൽ മികച്ച യൂറോപ്യൻ താരങ്ങൾ വേറെയുമുണ്ട്.
എൽ. സരിത ദേവി (60 കിലോ), പിങ്കി ജംഗ്ര (51), മനിഷ മൗൻ (54), സോണിയ (57), സിംമ്രാൻജിത് കൗർ (64), ലവ്ലിന ബൊർഗൊഹെയ്ൻ (69), സവീതി ബോറ (75), ഭാഗ്യബതി കചാരി (81), സീമ പൂനിയ (81+) എന്നിവരാണ് ഇന്ത്യക്കായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.