ദോഹ: ലോക അത്ലറ്റിക് വേദിയിൽ മലയാളത്തിളക്കം സ്വപ്നം കണ്ടവരെ നിരാശരാക്കി 4X400 മീറ്റർ റിലേയിൽ ഇന്ത്യ ഏഴാമത്. ലോക റെക്കോഡോടെ യു.എസ് (3:09.34) ഒന്നാമതെത്തിയ ആവേശപ്പോരാട്ടത്തിൽ ജമൈക്കൻ സംഘം രണ്ടാമതും (3:11.78) ബഹ്റൈൻ മൂന്നാമതും (3:11.82) എത്തി.
മുഹമ്മദ് അനസ്, വി.കെ വിസ്മയ, ജിസ്ന മാത്യു, നോഹ നിർമൽ ടോം എന്നിവർ ഇന്ത്യക്കായി ട്രാക്കിലിറങ്ങിയപ്പോൾ അതിവേഗത്തിെൻറ തമ്പുരാക്കൻമാരെ ഒപ്പം പിടിക്കാൻ മലയാളിപ്പട നന്നേ പ്രയാസപ്പെട്ടു. എട്ടു ടീമുകൾ മാറ്റുരച്ച കലാശപ്പോരിൽ ബ്രിട്ടൻ, പോളണ്ട്, ബെൽജിയം, ബ്രസീൽ എന്നിവയായിരുന്നു മറ്റു ടീമുകൾ.
ബ്രസീൽ ഇന്ത്യക്കു പിറകെ എട്ടാമതായി. ഹീറ്റ്സിൽ കുറിച്ച സമയത്തെക്കാൾ മെച്ചപ്പെട്ട പ്രകടനമായിരുന്നു ഫൈനലിലെങ്കിലും ലോക റെക്കോഡ് പിറന്ന വേദിയിൽ വമ്പൻമാരുടെ മാസ്മരിക പ്രകടനത്തിനു മുന്നിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.