ദോഹ: ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് നിരാശ. വനി തകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദും, 400 മീറ്റർ ഹർഡ്ൽസ് സെമിയിൽ എം.പി. ജാബിറും പുറത്തായി. വനിതകളുടെ 100 മീറ്റർ ഹീറ്റ്സിൽ എതിരില്ലാതെ ലോക-ഒളിമ്പിക്സ് ചാമ്പ്യൻ ഷെല്ലി ആൻ ഫ് രെയ്സിയർ കുതിച്ചു. ഒളിമ്പിക്സിൽ രണ്ടു തവണയും ലോകചാമ്പ്യൻഷിപ്പിൽ മൂന്നുവട്ടവും അതിവേഗ താരമായ ജമൈക്കൻ ലേഡി ബോൾട്ട്, ദോഹയിലെ ഹീറ്റ്സിൽ 10.80 സെക്കൻഡിൽ ഒന്നാമതായി ഫിനിഷ് ചെയ്തു. സെമിയിലേക്ക് യോഗ്യത നേടിയവരിൽ ഏറ്റവും മികച്ച സമയവും ഷെല്ലിയുടേതാണ്.
അതേസമയം, ഇന്ത്യയുടെ സ്പ്രിൻറ് റാണി ദ്യുതി ചന്ദ്, തെൻറ മികച്ച സമയംകൂടി പുറത്തെടുക്കാനാവാതെയാണ് നിരാശപ്പെടുത്തിയത്. മൂന്നാം ഹീറ്റ്സിൽ ഏഴാം സ്ഥാനത്താണ് ദ്യുതി ഫിനിഷ് ചെയ്തതത്. 11.48 സെക്കൻഡിലായിരുന്നു ഫിനിഷ്. മത്സരിച്ചവരിൽ 37ാം സ്ഥാനത്താണ് ദ്യുതി. മികച്ച മത്സരം ലഭിക്കുന്നത് വഴി 2020 ഒളിമ്പിക്സ് യോഗ്യതയെന്ന (11.15 സെ) ലക്ഷ്യവും ഇന്ത്യൻ താരത്തിന് സ്വന്തമാക്കാനായില്ല. ജമൈക്കൻ ചാമ്പ്യൻ എലയ്ൻ തോംസനാണ് (11.14 സെ) ഹീറ്റ്സിൽ ഒന്നാമതായത്.
തോൽവിയിലും മികവായി ജാബിർ 400 മീറ്റർ ഹർഡ്ൽസ് സെമിയിൽ പുറത്തായെങ്കിലും ലോകമീറ്റിൽ മലയാളികളുടെ അഭിമാനമായി മലപ്പുറം സ്വദേശി എം.പി ജാബിർ. ദോഹയിൽ ആദ്യ റൗണ്ട് കടമ്പ കടക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം ജാബിറിന് അലങ്കാരമാവും. ഹീറ്റ്സിലെ മികച്ച സമയം (49.62 സെ) താരത്തിന് സെമിയിൽ പുറത്തെടുക്കാനായില്ല. മൂന്നാം റൗണ്ടിൽ മത്സരിച്ച ജാബിർ അഞ്ചാം സ്ഥാനത്താണ് (49.71 സെ) ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.