ദോഹ: അറബ് മണ്ണിൽ ആദ്യമായി വിരുന്നെത്തിയ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ആവേശ ാന്തരീക്ഷത്തിൽ തുടക്കം. മാരത്തൺ-നടത്ത മത്സരങ്ങൾ നടക്കുന്ന േദാഹ കോർണിഷിലാണ് ഒൗ ദ്യോഗിക ഉദ്ഘാടന ചടങ്ങ് നടന്നത്. ഖത്തർ അമീർ ശൈഖ് തമീം ബിൻഹമദ് ആൽഥാനി ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി ചരിത്രചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. അവധി ദിനമായതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള കാണികളുടെ സാന്നിധ്യവും ഗാലറിയിലുണ്ടായിരുന്നു.
ശ്രീശങ്കർ 7.62 മീ.ലോകചാമ്പ്യൻഷിപ്പിലെ ലോങ്ജംപിൽ മലയാളി താരം എം. ശ്രീശങ്കറിന് ഫൈനൽ യോഗ്യതയില്ല. ആദ്യ ദിനം ആദ്യ ഇനമായി നടന്ന മത്സരത്തിൽ 7.62 മീറ്റർ മാത്രമേ ശ്രീക്ക് ചാടാൻ കഴിഞ്ഞുള്ളൂ. തെൻറ കരിയറിലെ മികച്ചതും ദേശീയ റെക്കോഡുമായ 8.20 മീറ്ററും സീസൺ ബെസ്റ്റായ 8.00 മീറ്ററും ശ്രീശങ്കറിന് താണ്ടാനായില്ല.ആദ്യ ശ്രമത്തിൽ 7.52 ചാടിയ ശ്രീശങ്കർ, രണ്ടാം ശ്രമത്തിലാണ് 7.62 ചാടിയത്. മൂന്നാം ശ്രമം ഫൗളിൽ അവസാനിച്ചു. 26 പേർ മത്സരിച്ച യോഗ്യതാ റൗണ്ടിൽ 22ാം സ്ഥാനത്താണ് ശ്രീശങ്കർ. ക്യൂബയുടെ സൂപ്പർതാരം യുവാൻ മിഗ്വേൽ എഷ്വറിയയാണ് (8.40 മീ) ഒന്നാമത്. അമേരിക്കയുടെ ജെഫ് ഹെൻഡേഴ്സൻ (8.12 മീ) രണ്ടാമതായി. രണ്ട് ഗ്രൂപ്പിൽനിന്നായി 12 പേരാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.