Posted On
date_range Updated On
date_range ശീതകാല ഒളിമ്പിക്സ്: റഷ്യൻ അത്ലറ്റുകൾക്ക് െഎ.ഒ.സി പതാകക്കു കീഴിൽ മത്സരിക്കാം
മോസ്കോ: ഉത്തേജക മരുന്ന് വിവാദത്തിൽ റഷ്യയെ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി വിലക്കിയ സാഹചര്യത്തിൽ അത്ലറ്റുകൾക്ക് സ്വതന്ത്രമായി മത്സരിക്കാൻ അനുമതി. ദക്ഷിണ കൊറിയയിലെ പ്യോങ്യാങ്ങിൽ നടക്കുന്ന 2018 ശീതകാല ഒളിമ്പിക്സിൽ െഎ.ഒ.സി പതാകക്കുകീഴിൽ മത്സരിക്കാനാണ് റഷ്യൻ ഒളിമ്പിക്സ് കമ്മിറ്റി അനുമതി നൽകിയത്. ഫെബ്രുവരി ഒമ്പത് മുതൽ 25വരെ നടക്കുന്ന ശീതകാല ഒളിമ്പിക്സിൽ റഷ്യയുടെ 200ഒാളം അത്ലറ്റുകൾ പെങ്കടുക്കുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.