ദോഹ: ഹർഡ്ലുകൾക്ക് മീതെ പറന്നുയർന്ന് നോർവെയുടെ കാഴ്സറ്റൻ വാർഹോമിെൻറ രണ്ടാം ലോകചാമ്പ്യൻഷിപ് സ്വർണം. 400 മീറ്റർ ഹർഡ്ൽസിൽ 27 വർഷം പഴക്കമുള്ള ലോകറെക്കോഡ് എന്ന സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും തുടർച്ചയായി രണ്ടാം സ്വർണമെന്ന നേട്ടം പൂർത്തിയാക്കാനായി. 47.42 സെക്കൻഡിലാണ് വാർഹോമിെൻറ ഫിനിഷ്. തെൻറ മികച്ച പ്രകടനത്തിൽനിന്നും (46.92സെ), കെവിൻ യങ്ങിെൻറ ലോകറെക്കോഡിൽ നിന്നും (46.78സെ, 1992) ഏറെ പിന്നിൽ.
സ്പ്രിൻറ് ഇദ്രിസ്
2017 സാക്ഷാൽ മുഹമ്മദ് ഫറയെ അട്ടിമറിച്ച് 5000 മീറ്ററിൽ സ്വർണം നേടിയ ഇത്യോപ്യയുടെ മുക്താർ ഇദ്രിസ് മെഡൽ നിലനിർത്തി. സ്വർണപ്രതീക്ഷയില്ലാതെ ദോഹയിലെത്തിയതെങ്കിലും ഫൈനലിലെ അവസാന ലാപ്പിൽ ഇദ്രിസ് വിസ്മയിപ്പിച്ചു. 55.07 സെക്കൻഡിൽ കുതിച്ചു പാഞ്ഞ താരം അഞ്ചിൽനിന്നും ഒന്നിലെത്തി സ്വർണമണിഞ്ഞു. 12 മി. 58.85 സെക്കൻഡിൽ സീസണിലെ മികച്ച സമയമാണ് കുറിച്ചത്. നാട്ടുകാരൻ സെലമൻ ബർഗിയ വെള്ളി നേടി.
ഹൈജംപിൽ ഹാട്രിക്
വനിതകളുടെ ഹൈജംപിൽ റഷ്യയുടെ മറിയ ലസിത്കീന് ലോകചാമ്പ്യൻഷിപ്പിൽ ഹാട്രിക് സ്വർണം.
ഫെഡറേഷൻ കൊടിക്കീഴിൽ മത്സരിച്ച താരം 2015, 2017 ലോകമീറ്റിലെ പ്രകടനം ദോഹയിലും ആവർത്തിച്ചു. കഴിഞ്ഞ അഞ്ചു വർഷമായി ഹൈജംപിൽ സ്ഥിരതയാർന്ന പ്രകടനം നിലനിർത്തുന്ന താരത്തിന് 2016 റിയോ ഒളിമ്പിക്സിലെ വിലക്കിെൻറ കടം ടോക്യോയിൽ വീട്ടുകയാണ് അടുത്ത ലക്ഷ്യം. 2.04 മീറ്ററാണ് മറിയയുടെ ഉയരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.