ഇൗ ​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ത്​​ല​റ്റ്; ബോൾട്ടും  ഗാറ്റ്​ലിനും പട്ടികയിലില്ല 

ന്യൂ​യോ​ർ​ക്: ഇൗ ​വ​ർ​ഷ​ത്തെ മി​ക​ച്ച അ​ത്​​ല​റ്റി​നു​ള്ള അ​വാ​ർ​ഡി​ന്​ പ​രി​ഗ​ണി​ക്കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ അ​മേ​രി​ക്ക​ൻ താ​രം ജ​സ്​​റ്റി​ൻ ഗാ​റ്റ്​​ലി​നും ജ​മൈ​ക്ക​ൻ ഇ​തി​ഹാ​സം ഉ​സൈ​ൻ ബോ​ൾ​ട്ടു​മി​ല്ല. ലോ​ക അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ 100 മീ​റ്റ​റി​ൽ മൂ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട​താ​ണ്​ ബോ​ൾ​ട്ടി​ന്​ തി​രി​ച്ച​ടി​യാ​യ​ത്. ബോ​ൾ​ട്ടി​നെ മ​റി​ക​ട​ന്ന്​ ഒ​ന്നാം സ്​​ഥാ​നം നേ​ടി​യ ഗാ​റ്റ്​്​​ലി​ൻ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ക്കു​മെ​ന്ന്​ ക​രു​തി​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു​ ത​വ​ണ ഉ​ത്തേ​ജ​ക മ​രു​ന്ന്​ ഉ​പ​യോ​ഗ​ത്തി​ന്​ പി​ടി​യി​ലാ​യ​ത്​ അ​ദ്ദേ​ഹ​ത്തി​ന്​ തി​രി​ച്ച​ടി​യാ​യി. 10,000 മീ​റ്റ​ർ ചാ​മ്പ്യ​ൻ മോ​ഫ​റ​യും 400 മീ​റ്റ​ർ ജേ​താ​വ്​ വെ​യ്​​ഡ്​ വാ​ൻ നീ​ക​ർ​ക്കും പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ചി​ട്ടു​ണ്ട്. പ​ത്തു​ വീ​തം പു​രു​ഷ-​വ​നി​ത താ​ര​ങ്ങ​ളെ​യാ​ണ്​ അവാർഡിന്​ പരിഗണിച്ചിരിക്കുന്നത്​. 

Tags:    
News Summary - Usain Bolt, Justin Gatlin left off shortlist for best athlete awards -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT