ഡെസ് മൊയ്നെസ് (യു.എസ്): അത്ലറ്റിക്സിൽ ഒന്നര പതിറ്റാണ്ടിലേറെയായി നിലനിൽക്കു ന്ന ലോക റെക്കോഡിന് ഇളക്കം. വനിതകളുടെ 400 മീ. ഹർഡിൽസിൽ അമേരിക്കക്കാരി ദലീല മുഹമ്മ ദാണ് പുതിയ സമയം കുറിച്ചത്. ഖത്തറിലെ ദോഹയിൽ സെപ്റ്റംബറിൽ നടക്കുന്ന ലോകചാമ്പ്യ ൻഷിപ്പിനുള്ള ദേശീയ ടീമിലേക്കുള്ള യോഗ്യത മീറ്റായ യു.എസ് ദേശീയ ചാമ്പ്യൻഷിപ്പിലാണ് ദലീല റെക്കോഡ് കുറിച്ചത്. ഒരു ലാപ് ഹർഡിൽസ് 29കാരി 52.20 സെക്കൻഡിൽ ഒാടിത്തീർത്തപ്പോൾ തകർന്നുവീണത് റഷ്യയുടെ യൂലിയ പെചോൻകിന 2003ൽ സ്ഥാപിച്ച 52.34 സെക്കൻഡിെൻറ റെക്കോഡ്.
‘ഞാൻ ശരിക്കും അമ്പരന്നിരിക്കുകയാണ്’ എന്നായിരുന്നു റെക്കോഡാണെന്ന് അറിഞ്ഞയുടൻ ദലീലയുടെ പ്രതികരണം. റെക്കോഡ് മറികടക്കാനാവുമെന്ന് കോച്ച് പറഞ്ഞിരുന്നതായും അതിനാൽ, രണ്ടും കൽപിച്ച് ശ്രമിക്കുകയായിരുന്നുവെന്നും ദലീല കൂട്ടിച്ചേർത്തു. ഡ്രേക് സ്റ്റേഡിയത്തിലെ മഴ നനഞ്ഞ ട്രാക്കിൽ ആദ്യ 300 മീ. മികച്ച വേഗത്തിൽ കുതിച്ച ദലീല ഹോം സ്ട്രെയ്റ്റിലെത്തിയപ്പോഴേക്കും വ്യക്തമായ ലീഡ് നേടിയിരുന്നു. സിഡ്നി മക്ലോഫ്ലിൻ (52.88 സെ.) വെള്ളിയും ആഷ്ലി സ്പെൻസർ (53.11 സെ.) വെങ്കലവും കരസ്ഥമാക്കി.
2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടി 400 മീ. ഹർഡിൽസിൽ ജേത്രിയാവുന്ന ആദ്യ അമേരിക്കക്കാരിയായി മാറിയിരുന്ന ദലീലക്ക് ലോകചാമ്പ്യൻഷിപ്പിൽ ഇതുവരെ സ്വർണം നേടാനായിട്ടില്ല. 2013, 17 ലോകചാമ്പ്യൻഷിപ്പുകളിൽ വെള്ളി മെഡൽ ജേതാവായിരുന്നു. 2013, 16, 17 വർഷങ്ങളിൽ യു.എസ് ദേശീയ ചാമ്പ്യനുമായി. കരിയറിെൻറ ആദ്യഘട്ടത്തിൽ 100, 200, 400 മീറ്റർ ഒാട്ടത്തിലും 60, 110 മീ. ഹർഡിൽസിലും മത്സരിച്ചിരുന്ന ദലീല പിന്നീട് 400 മീ. ഹർഡിൽസിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ന്യൂയോർക് സിറ്റിയിലെ ക്വീൻസ് ജമൈക്കയിൽ അസ്കിയ മുഹമ്മദിെൻറയും നദീറയുടെ മകളായി 1990ലാണ് ദലീല ജനിച്ചത്.
200 മീറ്ററിൽ നോഹ, ഡെസേറിയ പുരുഷന്മാരുടെ 200 മീറ്ററിൽ തകർപ്പൻ കുതിപ്പുമായി 22കാരൻ നോഹ ലൈൽസ് (19.78 സെ.) ഒന്നാമതെത്തി. 100 മീ. ചാമ്പ്യൻ ക്രിസ്റ്റ്യൻ കോൾമാൻ (20.02 സെ.) അമീർ വെബ് (20.45 സെ.) എന്നിവരാണ് വെള്ളിയും വെങ്കലവും നേടിയത്. വനിതകളുടെ 200 മീറ്ററിൽ ഡെസേറിയ ബ്രിയാൻറ് (22.47 സെ.) സ്വർണം നേടി. ബ്രിട്ട്നി ബ്രൗണും ആൻഗി അന്നെലസുമായിരുന്നു രണ്ടും മൂന്നും സ്ഥാനത്ത്. പുരുഷന്മാരുടെ 110 മീ. ഹർഡിൽസിൽ ഡാനിയൽ റോബർട്സ് സ്വർണവും (13.23 സെ.) ഗ്രാൻഡ് ഹോളോവേ വെള്ളിയും ഡെവോൺ അലൻ വെങ്കലവും നേടി. പുരുഷന്മാരുടെ 1500 മീറ്ററിൽ ക്രെയ്ഗ് എൻഗൽസിനും വനിതകളുടെ 3000 മീ. സ്റ്റീപ്ൾ ചേസിൽ എമ്മ ബ്രൗണിനുമാണ് സ്വർണം. ദേശീയ ചാമ്പ്യൻഷിപ്പിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടുന്നവരാണ് ലോക ചാമ്പ്യൻഷിപ്പിൽ അമേരിക്കയെ പ്രതിനിധാനം ചെയ്യുക. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ആറു വരെയാണ് ലോക ചാമ്പ്യൻഷിപ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.