?????????? ?????

പരിശീലനത്തിനിടെ കമ്പി തലക്കടിച്ച്​  യു.എ.ഇ പാരാലിമ്പിക്​സ്​ താരം മരിച്ചു

അബൂദബി:  യു.എ.ഇ കായിക താരം അബ്​ദുല്ലാ ഹയാഇൗ (36) പരിശീലനം നടത്തുന്നതിനിടെ ഇരുമ്പ്​ കമ്പി തലയിൽ വീണ്​ മരിച്ചു. ലണ്ടനിൽ ലോക പാരാ അത്​ലറ്റിക്​​ ചാമ്പ്യൻഷിപ്പിലെ ഡിസ്​കസ്​ ത്രോ മത്സരത്തിനായി പരിശീലിച്ചു വന്ന അദ്ദേഹത്തി​​​െൻറ തലയിലേക്ക്​ വലക്കൂടി​​​െൻറ ലോഹക്കമ്പികൾ മറിഞ്ഞു വീഴുകയായിരുന്നുവെന്ന്​ യു.എ.ഇ ദേശീയ പാരാലിമ്പിക്​ കമ്മിറ്റി ഉപാധ്യക്ഷൻ മാജിദ്​ റഷീദ്​ അറിയിച്ചു. 

കഴിഞ്ഞ വർഷം റിയോയിൽ നടന്ന ​പാരാലിമ്പിക്​സിൽ ജാവലിനിലും ഷോട്ട്​പുട്ടിലും യു.എ.ഇയെ പ്രതിനിധീകരിച്ച ഇദ്ദേഹം വെള്ളിയാഴ്​ച ലണ്ടൻ സ്​റ്റേഡിയത്തിൽ ആരംഭിക്കുന്ന ലോക കായികമേളക്കായി ന്യൂഹാം ലിഷർ സ​​െൻററിലാണ്​ തയ്യാറെടുപ്പ്​ നടത്തി വന്നത്​. ചൊവ്വാഴ്​ച ​ൈവകീട്ട്​ അഞ്ചു മണിയോടെയാണ്​ ദുരന്തമുണ്ടായത്​. അപകട സ്​ഥലത്തു തന്നെ മരണം സംഭവിച്ചതായി ലണ്ടൻ മെട്രോപൊളീറ്റൻ പൊലീസ്​ വ്യക്​തമാക്കി.  കോച്ചും സഹതാരങ്ങളും മറ്റു രാജ്യങ്ങളുടെ താരങ്ങളും തൊട്ടപ്പുറത്ത്​ നോക്കി നിൽക്കെയാണ്​ അപകടമുണ്ടായത്​. 

നടുക്കുന്ന ദുരന്തമാണ്​ സംഭവിച്ചതെന്ന്​ അന്താരാഷ്​ട്ര പാരാലിമ്പിക്​ കമ്മിറ്റി അധ്യക്ഷൻ സർ ഫിലിപ്പ്​ ക്രാവൻ പറഞ്ഞു.  ഹയായീയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ മൗനമാചരിച്ചാണ്​ നാളെ മേള ആരംഭിക്കുകയെന്ന്​ ലണ്ടൻ  ലോക പാരാ അത്​ലറ്റിക്​​ ചാമ്പ്യൻഷിപ്പ്​ കോ ചെയർ എഡ്​വാർണർ അറിയിച്ചു. 
Tags:    
News Summary - uae paralympics athlet died during practice-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT