ഹോ​ർ​മോ​ൺ നി​യ​മം: കെ​നി​യ ര​ണ്ട്​ ഒാ​ട്ട​ക്കാ​രെ പി​ൻ​വ​ലി​ച്ചു

​ൈന​​റോ​ബി: അ​ത്​​ല​റ്റു​ക​ളു​ടെ ഹോ​ർ​മോ​ൺ സം​ബ​ന്ധി​ച്ച്​ രാ​ജ്യാ​ന്ത​ര അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റ േ​ഷ​​െൻറ പു​തി​യ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​നു പി​ന്നാ​ലെ കെ​നി​യ ര​ണ്ട്​ വ​നി​ത അ​ത്​​ല​റ്റു​ക​ളെ പി​ൻ​വ​ലി​ച്ചു. ടെ​സ്​​റ്റോ​സ്​​റ്റി​റോ​ൺ ഹോ​ർ​മോ​ൺ നി​ശ്ചി​ത അ​ള​വി​ൽ നി​ന്ത്രി​ക്ക​ണ​മെ​ന്ന ​െഎ.​എ.​എ​ഫി​​െൻറ നി​യ​മ ഭേ​ദ​ഗ​തി​ക്ക്​ രാ​ജ്യാ​ന്ത​ര സ്​​പോ​ർ​ട്​​സ്​ കോ​ട​തി അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ്​ വേ​ൾ​ഡ്​ റി​ലേ ചാ​മ്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ​നി​ന്ന്​ ര​ണ്ട്​ വ​നി​താ അ​ത്​​ല​റ്റു​ക​ളെ കെ​നി​യ ഒ​ഴി​വാ​ക്കി​യ​ത്.

100, 200 മീ​റ്റ​ർ ചാ​മ്പ്യ​ൻ മാ​ക്​​സി​മി​ലി​യ ഇ​മാ​ലി, 400 ഒാ​ട്ട​ക്കാ​രി ഇ​വാ​ഞ്ച​ലി മ​കേ​ന എ​ന്നി​വ​രെ​യാ​ണ്​ ഒ​ഴി​വാ​ക്കി​യ​ത്. ടെ​സ്​​റ്റോ​സ്​​റ്റി​റോ​ൺ ഹോ​ർ​മോ​ണി​​െൻറ അ​ള​വ്​ പ​രി​ധി​യി​ൽ ക​വി​ഞ്ഞ​താ​ണ്​ ഇ​വ​രെ ഒ​ഴി​വാ​ക്കാ​ൻ കാ​ര​ണം. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​ളി​മ്പി​ക്​​സ്​-​ലോ​ക ചാ​മ്പ്യ​ൻ അ​ത്​​ല​റ്റ്​ കാ​സ്​​റ്റ​ർ സെ​മ​ന്യ​​യു​ടെ അ​പ്പീ​ൽ നി​ര​സി​ച്ച സ്​​പോ​ർ​ട്​​സ്​ കോ​ട​തി​യു​ടെ വി​ധി രാ​ജ്യാ​ന്ത​ര ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.

Tags:    
News Summary - Two Kenya female sprinters dropped over testosterone levels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT