ലണ്ടൻ: ഇനി വേഗത്തിെൻറ രാജ്ഞി അമേരിക്കൻ താരം ടോറി ബൊവി. വനിത 100 മീറ്റർ ഫൈനലിൽ റിയോ ഒളിമ്പിക്സ് സ്വർണമെഡൽ ജേത്രി എലെയ്ൻ തോംസൺ അടക്കമുള്ള വേഗത്തമ്പുരാട്ടിമാർക്ക് കാലിടറിയപ്പോൾ, ചരിത്രം കുറിച്ചത് അമേരിക്കൻ താരം ടോറി ബൊവി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 10.85 സെക്കൻഡിലാണ് ബൊവി ഒന്നാമെതത്തുന്നത്. െഎവറി കോസ്റ്റിെൻറ മാരി ജോസ് ടാ ലോയി നേരിയ വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തെത്തി.
10.86 സെക്കൻഡിലാണ് മാരി ജോസ് ഫിനിഷിങ് പോയൻറ് മറികടന്നത്. റിയോ ഒളിമ്പിക്സ് സ്വർണജേത്രി എലെയ്ൻ തോംസൺ അഞ്ചാം സ്ഥാനക്കാരിയായാണ് ഫിനിഷ് ചെയ്തത്. 10.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഡച്ചുകാരി ഡഫ്നെ ഷിപ്പേർസ് വെങ്കലം സ്വന്തമാക്കി. ആദ്യമായാണ് 100 മീറ്റർ േലാക ചാമ്പ്യൻഷിപ്പിൽ ടോറി ബൊവി സ്വർണം നേടുന്നത്. റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ ജേത്രിയായിരുന്നു ഇൗ അമേരിക്കക്കാരി.
അട്ടിമറി, വീണ്ടും അട്ടിമറി ട്രാക്കിനോട് വിടപറയാൻ ഒരുങ്ങിയ ഉസൈൻ ബോൾട്ടിനെ അട്ടിമറിച്ച്, നാളുകൾക്കുശേഷം വീണ്ടും സ്ൈപക്കണിഞ്ഞ ജസ്റ്റിൻ ഗാറ്റ്ലിൽ എന്ന താരത്തിെൻറ തിരിച്ചുവരവിന് ലോകം സാക്ഷിയായതിനു ശേഷമാണ് വേഗത്തിെൻറ രാജകുമാരിയെ തേടി ലോകം കാത്തിരുന്നത്. ട്രാക്കിൽ പതിവുപോെല ലോകം പ്രവചിച്ചതും പ്രതീക്ഷിച്ചതും ജെമെക്കൻ പതാക പാറിപ്പറക്കുമെന്നായിരുന്നു. റിയോ ഒളിമ്പിക്സിലെ വേഗത്തമ്പുരാട്ടിയായ ജൈമക്കയുടെ എലെയ്ൻ തോംസണിനെ പ്രതീക്ഷിച്ചായിരുന്നു ആ പ്രവചനങ്ങളത്രയും. ലോകമെമ്പാടുമുള്ള കണ്ണുകൾ ലണ്ടൻ ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ഫിനിഷിങ് പോയൻറിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.
100 മീറ്ററിൽ വെള്ളി നേടിയ െഎവറി കോസ്റ്റിെൻറ മാരി ജോസ് ടാ ലോയി
വെടിയൊച്ച കേട്ടപാടെ െപൺപുലികൾ കുതിച്ചപ്പോൾ ആദ്യമെത്തിയതാരെന്ന് മത്സരിച്ചവർക്കുപോലും മനസ്സിലായില്ല. ഒടുവിൽ ബിഗ് സ്ക്രീനിൽ പേരുകൾ തെളിഞ്ഞപ്പോൾ ലോകം ഞെട്ടി. റിയോ ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ അമേരിക്കയുടെ ടോറി ബൊവി ഒന്നാമത്. അത്ഭുതം വിശ്വസിക്കാനാവാതെ ബൊവി കണ്ണുപൊത്തി കരഞ്ഞു. കുതിച്ചോടിയ െഎവറി കോസ്റ്റ് താരം മാരി ജോസിയെ നേരിയ വ്യത്യാസത്തിൽ തോൽപിച്ചാണ് സ്വർണം പിടിച്ചെടുത്തത്. അപ്പോഴും ലോകം അന്വേഷിച്ച ജമൈക്കക്കാരി എലെയ്ൻ തോംസൺ ആദ്യ മൂന്നിൽ പോലും ഇല്ലായിരുന്നു. 10.98 സെക്കൻഡിൽ അഞ്ചാം സ്ഥാനക്കാരിയാണ് എലെയ്ൻ ഫിനിഷ് ചെയ്യുന്നത്. ‘ബോൾട്ടിളകിയ രാത്രിക്കു’ പിന്നാലെ മറ്റൊരു ജമൈക്കൻ താരവും അമേരിക്കൻ െകാടുങ്കാറ്റിൽ ഇല്ലാതായി. ട്രാക്കിലെ ജമൈക്കൻ ആധിപത്യത്തിന് അന്ത്യംകുറിച്ച് ജസ്റ്റിൻ ഗാറ്റ്ലിനും ടോറി ബൊവിയും അമേരിക്കയുടെ ലോകതാരങ്ങളായി ലണ്ടനിൽ ഉദിച്ചുയരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.