ടോ​ക്കി​യോ ഒ​ളി​മ്പി​ക്​​സി​ൽ മി​ക്​​സ​ഡ്​ മ​ത്സ​ര​ങ്ങ​ളും 

ടോ​ക്കി​യോ: 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്​​സി​ൽ മി​ക്​​സ​ഡ്​ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്താ​ൻ രാജ്യാന്തര ഒ​ളി​മ്പി​ക്​​സ്​ ക​മ്മി​റ്റി (​െഎ.​ഒ.​സി) തീ​രു​മാ​നി​ച്ചു. അ​ത്​​ല​റ്റി​ക്​ വി​ഭാ​ഗ​ത്തി​ൽ 4x400 റി​ലേ​യി​ലും  നീന്തലിൽ 4x100 മിഡ്​ലെ റിലേയിലും പുരുഷ-വനിതാ താരങ്ങളെ ഉൾകൊള്ളിച്ചുള്ള മി​ക്​​സ​ഡ്​ ടീമായി മ​ത്സ​രിക്കാൻ അനുമതി നൽകുന്നത്​. ട്രയാത്​ലൺ, ടേബ്​ൾ ടെന്നിസ്​ എന്നിവയിലും മിക്​സഡ്​ ടീം അനുവദിക്കും.

തീ​രു​മാ​നം ഒ​ളി​മ്പി​ക്​​സ്​ ച​രി​ത്ര​ത്തി​ലെ പു​തി​യ കാ​ൽ​വെ​പ്പാ​കു​മെ​ന്ന്​ ​െഎ.​ഒ.​സി പ്ര​സി​ഡ​ൻ​റ്​ തോ​മ​സ്​ ബ​ാഹ്​​ അ​റി​യി​ച്ചു. നീ​ന്ത​ലി​ലെ ഫ്രീ ​സ്​​റ്റൈ​ൽ വി​ഭാ​ഗ​ത്തി​ൽ പു​രു​ഷ​ന്മാ​ർ​ക്ക്​ 800 മീ​റ്റ​റും വ​നി​ത​ക​ൾ​ക്ക്​ 1500 മീ​റ്റ​റും പു​തു​താ​യി ഉൾപ്പെടുത്താനും തീ​രു​മാ​ന​മാ​യി. ഇ​തോ​ടെ റി​​യോ ഒ​ളി​മ്പി​ക്​​സി​ൽ നി​ന്നും അ​ഞ്ചു അ​ധി​ക മ​ത്സ​ര​ങ്ങ​ൾ കൂ​ടി ടോ​ക്കി​യോ ഒ​ളി​മ്പി​ക്​​സി​ലു​ണ്ടാ​കും.
Tags:    
News Summary - Tokyo 2020: Mixed-gender events added to Olympic Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT