കണ്ണൂർ: വിവാഹജീവിതത്തിലേക്ക് ട്രാക്ക് മാറുകയാണ് സംസ്ഥാന സ്കൂൾ കായികമേളകളിൽ മെഡ ലുകൾ വാരിക്കൂട്ടിയ ടിൻറു ലൂക്ക. ജനുവരിയിൽ വിവാഹിതയാകുന്ന ടിൻറുവിെൻറ പ്രതിശ്രുത വരൻ അനൂപ് ജോസഫ് പരിശീലകറോളിൽ കണ്ണൂരിലുണ്ട്. ഏഷ്യൻ ഗെയിംസ് സ്വർണമടക്കം അന്താരാഷ്ട്രതാരമായി ഉയർന്ന ടിൻറുവാണ് സ്വന്തംനാട്ടിലെ കായികോത്സവത്തിന് ദീപശിഖ തെളിയിച്ചത്.
എറണാകുളം പനമ്പിള്ളി നഗറിലെ സെൻട്രലൈസ്ഡ് സ്പോർട്സ് ഹോസ്റ്റലിലെ അഞ്ച് അത്ലറ്റുകളാണ് അനൂപിെൻറ കീഴിൽ സംസ്ഥാന കായികോത്സവത്തിനെത്തിയത്. ഇരിട്ടി കരിക്കോട്ടക്കരി സ്വദേശിനിയാണ് ടിൻറു. ഇരിട്ടി എടൂർ സ്വദേശിയായ അനൂപ് ട്രിപ്പിൾ ജംപ് താരംകൂടിയാണ്. ജനുവരി നാലിന് ഇരിട്ടി തന്തോട് പള്ളിയിലാണ് മനസ്സമ്മത ചടങ്ങുകൾ. 11ന് എടൂർ സെൻറ് മേരീസ് പള്ളിയിലാണ് വിവാഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.