ദോഹ: 14ാമത് ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിലൂടെ മറ്റൊരു ഇന്ത്യൻതാരവും 2020 ടോക്യോ ഒള ിമ്പിക്സിന് യോഗ്യത ഉറപ്പിച്ചു. വനിതാ വിഭാഗത്തിലെ സീനിയർ താരം തേജസ്വിനി സാവന്താ ണ് 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ ഒളിമ്പിക്സ് യോഗ്യത നേടിയത്.
2008, 2012, 2016 ഒളിമ്പിക്സ് യോഗ്യത തലനാരിഴക്ക് നഷ്ടമായ വെറ്ററൻ താരത്തിനു മുന്നിൽ ഇക്കുറി യോഗ്യതാമാർക്ക് വഴങ്ങി. ഇന്ത്യയിൽനിന്ന് ടോക്യോവിലേക്ക് യോഗ്യത നേടുന്ന 12ാമത്തെ ഷൂട്ടിങ് താരമാണ് തേജസ്വിനി. ഏഷ്യൻ ചാമ്പ്യൻഷിപ്പിെൻറ ഫൈനലിൽ ഇടംനേടിയെങ്കിലും െമഡൽ പോഡിയത്തിലെത്താനായില്ല.
ഫൈനലിൽ നാലാം സ്ഥാനത്തായിരുന്നു തേജസ്വിനിയുടെ ഫിനിഷിങ്. ലോക ചാമ്പ്യൻഷിപ്, ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ പല ചാമ്പ്യൻഷിപ്പുകളിലായി സ്വർണംനേടിയ തേജസ്വിനിക്ക് ഇതുവരെ ഒളിമ്പിക്സ് യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.