ബംഗളൂരു: ടി.സി.എസ് വേൾഡ് 10കെയുടെ പത്താമത് എഡിഷനിൽ കെനിയൻ താരങ്ങൾക്ക് നേട്ടം. പുരുഷവിഭാഗത്തിൽ അലക്സ് കോറിയോ 28 മിനിറ്റ് 12 സെക്കൻഡിലും വനിത വിഭാഗത്തിൽ െഎറീൻ ചെപ്തായി 31 മിനിറ്റ് 51 സെക്കൻഡിലും ഫിനിഷിങ് ലൈൻ തൊട്ടു. പുരുഷവിഭാഗത്തിൽ കെനിയയുടെ എഡ്വിൻ കിപ്റ്റു (28:26 മിനിറ്റ്), യുഗാണ്ടയുടെ സ്റ്റീഫൻ കിസ്സ (28:28 മിനിറ്റ്) എന്നിവരും വനിത വിഭാഗത്തിൽ ഇത്യോപ്യയുടെ വോകനഷ് ദെഗേഫ (32 മിനിറ്റ്), കെനിയയുടെ ഹെല കിപ്രോപ് (32:02 മിനിറ്റ്) എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
ഇന്ത്യൻ താരങ്ങളിൽ പുരുഷവിഭാഗത്തിൽ നവീൻ കുമാർ (30:56 മിനിറ്റ്), സന്ദീപ് തയാഡെ (31:02), ശങ്കർമാൻ താപ (31:07) എന്നിവരും വനിത വിഭാഗത്തിൽ സായ്ഗീത നായിക് (36:01 മിനിറ്റ്), കിരൺ സഹദേവ് (36:30), പ്രീനു യാദവ് (36:46) എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി. പുരുഷവിഭാഗത്തിൽ മലയാളി താരങ്ങളായ ആൽബിൻ സണ്ണിയും എം. കിഷോറും മാറ്റുരച്ചു. ആദ്യമായി മാരത്തണിനിറങ്ങിയ ഇടുക്കി സ്വദേശി ആൽബിൻ സണ്ണി 32:06 മിനിറ്റിൽ ഫിനിഷ് ചെയ്ത് ഇന്ത്യൻ താരങ്ങളിൽ ഒമ്പതാമതെത്തി. പാലക്കാട് സ്വദേശിയായ കിഷോർ 15ാമതായും മാരത്തൺ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.