തിരുവനന്തപുരം: സൗത്ത് കൊറിയയിലെ സിയോളിൽ നവംബർ 15 മുതൽ 19 വരെ നടക്കുന്ന ഇൻറർനാഷനൽ അസോസിയേഷൻ േഫാർ സ്പോർട്സ് ഫോർ ഒാൾ (TAFISA) േവൾഡ് കോൺഫറൻസിനുള്ള ഇന്ത്യൻ സംഘത്തെ എ. സറഫ് നയിക്കും. ഇൻറർനാഷനൽ ഒളിമ്പിക് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പ്രബന്ധവും അവതരിപ്പിക്കും. മുൻ ദേശീയ സൈക്ലിങ് താരവും കേരള യൂനിവേഴ്സിറ്റി മുൻ കോച്ചുമാണ് സറഫ്. നിലവിൽ സംസ്ഥാന ചരക്കുസേനനികുതി വകുപ്പിലെ ഡെപ്യൂട്ടി കമീഷണറാണ്. തിരുവനന്തപുരം കരമന സ്വദേശിയാണ്. മുൻ ഇന്ത്യൻ ഹാൻഡ്ബാൾ താരം റജീനാ ബീഗമാണ് ഭാര്യ. മക്കൾ: ലാമിയ, മുഹമ്മദ് അസഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.