Posted On
date_range Updated On
date_range തൈക്വാൻഡോ ചാമ്പ്യൻഷിപ്: കേരളവും തമിഴ്നാടും മുന്നിൽ
കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ദക്ഷിണ മേഖല തൈക്വാൻഡോ ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനം പൂർത്തിയായപ്പോൾ കേരളവും തമിഴ്നാടും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. പൂമ്സെ വിഭാഗത്തിൽ കേരളവും ഫൈറ്റിങ്ങിൽ തമിഴ്നാടുമാണ് മുന്നിൽ. ഒാവറോൾ പോയൻറ് നിലയിൽ നേരിയ മുൻതൂക്കം തമിഴ്നാടിനാണ്. സബ്ജൂനിയർ, ജൂനിയർ, കാഡറ്റ് വിഭാഗങ്ങളുടെ മത്സരമാണ് പൂർത്തിയായത്. ജൂനിയർ ആൺകുട്ടികളുടെ പൂമ്സെ വ്യക്തിഗത മത്സരത്തിൽ തമിഴ്നാടിെൻറ അരിൻ ജയനാണ് സ്വർണം. പെൺകുട്ടികളിൽ കേരളത്തിെൻറ എൻ.എം. കർണിക സ്വർണം കരസ്ഥമാക്കി. ജൂനിയർ പെയർ വിഭാഗത്തിൽ സ്വർണം കേരളത്തിനാണ്. ഗ്രൂപ് മത്സരത്തിൽ ആൺ^പെൺ വിഭാഗങ്ങളിൽ തമിഴ്നാട് സ്വർണം നേടി. ചാമ്പ്യൻഷിപ് ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.