കാഞ്ഞങ്ങാട്: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിന് പിന്നാലെ അസോസിയേഷനുകൾ തമ്മിലുള്ള പോര് മൂലം സീനിയർ കബഡി ചാമ്പ്യൻഷിപ്പും രണ്ടെണ്ണം. അസോസിയേഷനുകളുടെ അധികാര വടംവലിക്കിടെ നഷ്ടമാകുന്നത് വിദ്യാർഥികളുടെ ഭാവി. സംസ്ഥാന കബഡി അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പ്രവീൺ കുമാറിനെ അനുകൂലിക്കുന്നവരും പഴയ സംസ്ഥാന പ്രസിഡൻറ് സുധീ ർ കുമാറിനെ അനുകൂലിക്കുന്നവരുമാണ് െവവ്വേറെ ചാമ്പ്യൻഷഷിപ്പുകൾ നടത്തുന്നത്. ജനുവരി 22 മുതൽ 24 വരെ കുറ്റിക്കോലി ൽ വെച്ചാണ് സുധീർ കുമാറിനെ അനുകൂലിക്കുന്നവർ നടത്തുന്ന ചാമ്പ്യൻഷിപ്പ്.
കുറ്റിക്കോൽ നെരൂദ ഗ്രന്ഥാലയത്തിനാണ് നടത്തിപ്പ് ചുമതല. എന്നാൽ ഇത് വരെ ഇൗ അസോസിയേഷെൻറ ജില്ലാതല സീനിയർ കബഡി ചാമ്പ്യൻഷിപ്പ് നടന്നിട്ടില്ല. ജനുവരി 13 ന് മഞ്ചേശ്വരത്ത് വെച്ചു നടത്താനാണ് ഇവരുടെ തീരുമാനം. ഉദുമയിലെ കൊപ്പലിൽ വെച്ച് നടത്തിയിരുന്നുവെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. പുതുതായി രൂപീകരിച്ച അസോസിയേഷെൻറ സീനിയർ ജില്ല ചാമ്പ്യൻഷിപ്പ് കഴിഞ്ഞ ദിവസം വെങ്ങാട്ട് വെച്ച് നടക്കുകയുണ്ടായി. ജനുവരി 21,22,23 തീയതികളിൽ കൊല്ലത്ത് വെച്ചു നടക്കുന്ന ചാമ്പ്യൻഷിപ്പിനാണ് അസോസിയേഷെൻറ അംഗീകാരമുള്ളതെന്ന് സംസ്ഥാന സെക്രട്ടറി വിജയകുമാർ മാധ്യമത്തോട് പറഞ്ഞു.
കുറ്റിക്കോലിൽ സമാന്തര കബഡി ടൂർണമെൻറ് നടത്തുന്നവർക്കെതിരെ ഒരു നടപടി പോലുമെടുക്കാൻ സംസ്ഥാന സ്പോർട്സ് കൗൺസിലോ അസോസിയേഷനോ തയാറാവുന്നില്ല. ഇത് കായിക താരങ്ങൾക്കിടയിൽ സംശയത്തിനിടയാക്കുന്നുണ്ട്. കുറ്റിക്കോൽ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്ന കായിക താരങ്ങൾക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറയാൻ തയാറായില്ല.
ദേശീയ കബഡി ഫെഡറേഷെൻറ അംഗീകാരം തങ്ങൾക്കാണെന്നാണ് സുധീർ കുമാറിനെ അനുകൂലിക്കുന്നവരുടെ വാദം. നേരത്തെ ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പും അസോസിയേനുകൾ തമ്മിലുള്ള പോര് കാരണം രണ്ടെണ്ണമാണ് നടത്തിയത്. ഡിസംബർ 8,9 തീയതികളിൽ ചായ്യോത്ത് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിൽ വെച്ചു നടന്ന ജൂനിയർ ചാമ്പ്യൻഷിപ്പ് സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസനായിരുന്നു ഉദ്ഘാടനം ചെയ്തത്. അസോസിയേഷനുകളുടെ പോരു കാരണം സ്കൂൾ ഗ്രേസ്മാർക്കും അവതാളത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.