തിരുവനന്തപുരം: 61ാം സംസ്ഥാന സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ എറണാകുളത്തെ മലർത്തിയടിച്ച് കോട്ടയം ചാമ്പ്യന്മാർ. 228 പോയൻറുമായാണ് സീനിയർ കിരീടം കോട്ടയം സ്വന്തമാക്കിയത്. കഴിഞ്ഞതവണ കപ്പടിച്ച എറണാകുളത്തിന് ഈവർഷം 150 പോയൻറുമായി രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 147 പോയേൻറാടെ പാലക്കാട് മൂന്നാമതെത്തി. പെൺകരുത്താണ് കോട്ടത്തിന് തുണയായത്. 228ൽ 165ഉം പെൺകുട്ടികളുടെ സംഭാവനയായിരുന്നു. പെൺകുട്ടികളിൽ കോട്ടയം ചാമ്പ്യന്മാരായപ്പോൾ പുരുഷവിഭാഗത്തിൽ 97 പോയൻറുമായി എറണാകുളം കിരീടം നിലനിർത്തി.
20 കി.മീ നടത്തം: കെ. മേരി മാർഗരറ്റ്്, 3000 സ്റ്റീപ്പ്ൾ ചേസ്: എയ്ഞ്ചൽ ജയിംസ് (മീറ്റ് റെക്കോഡ്)
ആദ്യദിനം റെക്കോഡുകൾ ഒഴിഞ്ഞുനിന്ന ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അവസാനദിനം മൂന്ന്് മീറ്റ് റെക്കോഡുകൾ പിറന്നു. ട്രിപ്പിൾ ജംപിൽ എറണാകുളത്തിെൻറ സനൽ സ്കറിയ 15.98 മീറ്റർ താണ്ടി റെക്കോഡ് കുറിച്ചു. തിരുവനന്തപുരത്തിെൻറ റോബിൻ എം. വർഗീസ് 2001ൽ കുറിച്ച 15.85 മീറ്ററാണ് പഴങ്കഥയായത്. പെൺകുട്ടികളുടെ 20 കി.മീ മീറ്റർ നടത്തത്തിൽ കോട്ടയത്തിെൻറ കെ. മേരി മാർഗരറ്റ് മീറ്റ് റെക്കോഡ് (1:49:43.30) കുറിച്ചു. രണ്ടാമതെത്തിയ കോട്ടയത്തിെൻ റതന്നെ ടെസ്ന ജോസഫും (1:53:59.40) റെക്കോഡ് മറികടന്നു. 2013ൽ പാലക്കാടിെൻറ മീഷ്മ സ്ഥാപിച്ച സമയമാണ് (2:3:25.70) പഴങ്കഥയായത്. സ്റ്റീപ്പ്ൾ ചേസിൽ കോട്ടയത്തിെൻറ ഏഞ്ചൽ ജെയിംസ് പുതിയ സമയം (11:20.20) കുറിച്ചു. 2014ൽ പാലക്കാടിെൻറ വി.വി. ശോഭ കുറിച്ച സമയമാണ് (11:29.79) തിരുത്തപ്പെട്ടത്. വിജയികൾ ജൂലൈ 15 മുതൽ 18 വരെ ആന്ധ്രയിലെ ഗുണ്ടൂരിൽ നടക്കുന്ന 57ാമത് ദേശീയ സീനിയർ മീറ്റിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.