നോഹ ദ കിങ്! 200 മീറ്ററിൽ നാലാം കിരീടം, ജെഫേഴ്സൺ വൂഡന് സ്പ്രിന്റ് ഡബ്ൾ

ടോക്യോ: ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ ലോകം കാത്തിരുന്ന 200 മീറ്റർ സൂപ്പർ പോരിൽ നാലാം കിരീടം ഓടിപ്പിടിച്ച് യു.എസ് താരം നോഹ ലൈൽസ്. 19.52 സെക്കൻഡിൽ ലൈൽസ് ഒന്നാമതെത്തിയപ്പോൾ നാട്ടുകാരനായ ബെഡ്നാരെക് .06 സെക്കൻഡ് വ്യത്യാസത്തിൽ രണ്ടാമനായി.

ജമൈക്കയുടെ ബ്രയാൻ ലെവെലിനാണ് വെങ്കലം. ആദ്യ പകുതി ബെഡ്നാരെക് മുന്നിൽ നിന്ന ഫൈനലിൽ അവസാന സ്റ്റെപ്പുകളിൽ കുതിച്ചാണ് ലൈൽസ് ജയം പിടിച്ചത്. മിനിറ്റുകൾ കഴിഞ്ഞ് അമേരിക്കയുടെ തന്നെ മെലിസ ജെഫേഴ്സൺ വൂഡൻ 100, 200 മീറ്ററുകളിൽ സ്പ്രിന്റ് ഡബ്ളുമായി കരുത്തുകാട്ടി. വനിതകളിൽ ഷെല്ലി ആൻ ഫ്രേസർക്കു ശേഷം ആദ്യമായാണ് ഒരു താരം സ്പ്രിന്റ് ഡബ്ൾ കുറിക്കുന്നത്.

അമേരിക്കൻ കുതിപ്പു കണ്ട ദിനത്തിൽ റായ് ബെഞ്ചമിൻ രാജ്യത്തിനായി 400 മീറ്ററിൽ സ്വർണം നേടി. മീറ്റിൽ അമേരിക്കക്ക് 10 സ്വർണമടക്കം 16 മെഡലുകളുണ്ട്.

Tags:    
News Summary - World Athletics Championships: Noah Lyles wins his fourth 200-meter world title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT