തിരുവനന്തപുരം: തിമിർത്തുപെയ്ത മഴയിൽ ട്രാക്കിൽ മീറ്റ് റെക്കോഡുകൾ പിറന്നില്ലെങ്കിലും 61ാം സംസ്ഥാന സീനിയർ അത്ലറ്റിക് മീറ്റിെൻറ ആദ്യദിനം കോട്ടയത്തിന് സ്വന്തം. നാലു സ്വർണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 77 പോയൻറുമായാണ് കോട്ടയം മുന്നേറ്റം തുടങ്ങിയത്. നാലു സ്വർണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവും ഉൾപ്പെടെ 62 പോയൻറുമായി എറണാകുളം രണ്ടാമതും 58 പോയേൻറാടെ പാലക്കാട് മൂന്നാമതുമുണ്ട്.
ആൺകുട്ടികളുടെ വിഭാഗത്തിൽ 45 പോയൻറുമായി എറണാകുളം ഒന്നാമതും 27 പോയേൻറാടെ ആതിഥേയരായ തിരുവനന്തപുരം രണ്ടാമതും 26 പോയേൻറാടെ പാലക്കാട് മൂന്നാമതും ഉണ്ട്. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതുള്ള കോട്ടയം 61 പോയേൻറാടെ എതിരാളികളെക്കാൾ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള പാലക്കാട്, തൃശൂർ ജില്ലകൾക്ക് 32 പോയൻറ് വീതവും മൂന്നാം സ്ഥാനത്തുള്ള എറണാകുളത്തിന് 17 പോയൻറുമാണുള്ളത്. ആദ്യദിനം 19 ഫൈനലുകൾക്കാണ് ചന്ദ്രശേഖരൻനായർ സ്റ്റേഡിയം വേദിയായത്. മീറ്റ് ബുധനാഴ്ച സമാപിക്കും.
മീറ്റിലെ വേഗമേറിയ പുരുഷതാരമായി കെ.പി. അശ്വിനും വനിതതാരമായി രമ്യ രാജനും ഓടിയെത്തി. തൃശൂരിെൻറ കെ.പി. അശ്വിൻ 10.85 സെക്കൻഡിൽ നൂറുമീറ്റർ പിന്നിട്ടപ്പോൾ കോട്ടയത്തിെൻറ രമ്യ രാജൻ 12.31 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. അനിൽഡ തോമസ് (400മീ, എറണാകുളം), സി. ബബിത (5000മീ, പാലക്കാട്) സ്വർണം നേടി
മറ്റ് ജേതാക്കൾ: ജാവലിൻ ത്രോ (ആൺ)- അരുൺ ബേബി (കോട്ടയം), സിബി ആൻറണി (എറണാകുളം), കിഷോർ കോമളൻ (കാസർകോട്). 10,000 മീറ്റർ (പെൺ.)- യു. നീതു (കോട്ടയം), പി.എ. ശ്രുതി, ജി. പ്രമീണ (ഇരുവരും പാലക്കാട്). ഡിസ്കസ് േത്രാ (ആൺ)- സി. പ്രിയേഷ് (കാസർകോട്), എം. അർജുൻ (പത്തനംതിട്ട), പ്രേം സാഗർ (കാസർകോട്). 100 മീറ്റർ ഹർഡിൽസ് (പെൺ)- എം. സുഖിന (തൃശൂർ), ടി.എസ്. ആര്യ (കോട്ടയം), സ്നേഹ അന്ന തോമസ് (പത്തനംതിട്ട).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.