Posted On
date_range Updated On
date_range സംസ്ഥാന സ്കൂൾ കായികമേള നവം. 14 മുതൽ കണ്ണൂരിൽ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നവംബർ 14 മുതൽ 17 വരെ കണ്ണൂരിൽ നടക്കും. ഫുട് ബാൾ മത്സരം ജനുവരി 14 മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കും. ടെന്നിസ്, ഖോഖോ, ബാസ്കറ്റ്ബാൾ മത്സരങ്ങളും ഇതേ തിയതികളിൽ തിരുവനന്തപുരത്ത് നടക്കും.
ഹോക്കി, ടേബിൾ ടെന്നിസ്, കബഡി, വോളിബാൾ, ബാൾ ബാഡ്മിൻറൺ എന്നിവ ജനുവരി ഏഴ് മുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കും. ക്രിക്കറ്റ്, ചെസ്, ബാഡ്മിൻറൻ, ഹാൻഡ് ബാൾ എന്നിവ ജനുവരി 21 മുതൽ 23 വരെ തൃശൂരിൽ നടക്കും.
സൗത്ത് സോൺ ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ മൂന്ന് മുതൽ ആറുവരെ കോട്ടയത്തും നോർത്ത് സോൺ മത്സരങ്ങൾ ഒക്ടോബർ 10 മുതൽ 13 വരെ കണ്ണൂരിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.