???????? ??????? 110 ???????? ??????????? ????????????? ??????????? ????? ??????? ???????? ?????.???.??? ????????????????? ???????????? ??????? ?????????? ?????.???.????? ???????? ??????? ??????????? ???????????

ഹര്‍ഡ്ലില്‍ തട്ടിത്തെറിച്ച മെഡല്‍ സ്വപ്നങ്ങള്‍

തേഞ്ഞിപ്പലം: ഹര്‍ഡ്ലില്‍ തട്ടി പൊലിഞ്ഞത് കഴിഞ്ഞ വര്‍ഷം സ്വര്‍ണവും വെള്ളിയും നേടിയ താരങ്ങളുടെ മെഡല്‍സ്വപ്നം. സീനിയര്‍ ആണ്‍കുട്ടികളുടെ ഹര്‍ഡ്ല്‍സിലാണ് ഉറച്ച പതക്കപ്രതീക്ഷകള്‍ ഹര്‍ഡ്ലില്‍ തട്ടിത്തെറിച്ചത്. വാശിയേറിയ പോരാട്ടം പകുതിവഴിയിലത്തെിയപ്പോഴാണ് മൂന്ന് താരങ്ങള്‍ ഹര്‍ഡ്ലില്‍ തട്ടി മറിഞ്ഞ് വീണ് പരിക്കേറ്റത്. നിലവിലെ സ്വര്‍ണജേതാവായ സചിന്‍ ബിനുവിന്‍െറ കാലിലാണ് ആദ്യം ഹര്‍ഡ്ല്‍ തട്ടിയത്. 

ഇടുക്കി വണ്ണപ്പുറം എസ്.എം.വി.എച്ച്.എസ്.എസിലെ താരമാണ് സചിന്‍. സചിന്‍െറ കാല്‍ തട്ടിയതോടെ നിലവിലെ രണ്ടാംസ്ഥാനക്കാരനും കോതമംഗലം സെന്‍റ് ജോര്‍ജ് സ്കൂളിലെ താരവുമായ ഓംകാര്‍നാഥിന്‍െറ ലെയ്നിലെ ഹര്‍ഡ്ലും മറിഞ്ഞുവീണു. തലയിടിച്ച് വീണ ഓംകാര്‍നാഥ് എഴുന്നേറ്റ് വീണ്ടും ഓടാന്‍ ശ്രമിച്ചെങ്കിലും ബോധരഹിതനായി ട്രാക്കില്‍ കിടന്നുപോയി. മലപ്പുറത്തിന്‍െറ ഇ.പി. ഹബീബ് റഹ്മാനും ഇതിനിടെ നിലംപതിച്ചു. ഓംകാര്‍നാഥിനെയും സചിനെയും വളന്‍റിയര്‍മാര്‍ ഉടന്‍ വൈദ്യസംഘത്തിന്‍െറ അടുത്തത്തെിക്കുകയായിരുന്നു. അഞ്ചുമിനിറ്റ് കഴിഞ്ഞാണ് ഓംകാര്‍നാഥിന് ബോധംതെളിഞ്ഞത്. കോച്ച് രാജുപോളും ഉടന്‍ ഓടിയത്തെി. സചിന്‍െറ കോച്ചുമാരായ കെ.പി. തോമസ് മാഷും രജസ് മാത്യുവും സ്ഥലത്തുണ്ടായിരുന്നു. 

തലയിടിച്ച് വീണതിനാല്‍ ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍ ഓംകാറിനെ ആശുപത്രിയിലത്തെിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കുറച്ചുനേരത്തെ വിശ്രമത്തിന് ശേഷം താരം ഉഷാറായി. സചിന്‍ ബിനുവിനെ തിരൂരങ്ങാടി ഗവ. ആശുപത്രിയില്‍ എത്തിച്ച് ഒരുമണിക്കൂറിന് ശേഷം വിട്ടയച്ചു. ഹര്‍ഡ്ലുകള്‍ക്കിടയിലെ ദൂരം 9.14 മീറ്ററാണ് വേണ്ടതെന്നും ഹര്‍ഡ്ലുകള്‍ ക്രമീകരിച്ചത് വേണ്ടത്ര അകലത്തിലല്ളെന്നും സചിന്‍െറ കോച്ച് രജസ് മാത്യു പറഞ്ഞു. ജൂനിയര്‍ മത്സരത്തിന് ശേഷം ഒരു നിരയിലെ ഹര്‍ഡ്ല്‍ ക്രമീകരിക്കാന്‍ മറന്നുപോയതാവാമെന്നും കോച്ച് പറഞ്ഞു. ദേശീയ ജൂനിയര്‍ മീറ്റിലടക്കം സ്വര്‍ണം നേടിയ മിടുക്കനാണ് സചിന്‍. ഓംകാര്‍നാഥും മികച്ച ഫോമിലായിരുന്നെന്ന് സഹതാരങ്ങള്‍ പറഞ്ഞു. 
 
Tags:    
News Summary - state school meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT