Posted On
date_range Updated On
date_range മുഹമ്മദ് അജ്മലും വിനിയും വേഗമേറിയ താരങ്ങൾ
തേഞ്ഞിപ്പാലം: സംസ്ഥാന സ്കൂൾ കായികമേളയിൽ മുഹമ്മദ് അജ്മലും വിനിയും വേഗമേറിയ താരങ്ങൾ. സിനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ മുഹമ്മദ് അജ്മൽ 10.97 സെക്കൻറിലാണ് ഒന്നാമതെത്തിയത്. പാലക്കാട് കല്ലടി സ്കൂളിലെ വിദ്യാർത്ഥിയാണ് അജ്മൽ.
സിനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫൈനലിൽ പി.വി വിനി 12.63 സെകൻറിലാണ് ഒന്നമതെത്തിയത്. പാലക്കാട് മുണ്ടൂർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് വിനി. സബ്ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ മത്സരത്തിൽ കോഴിക്കോടിൻെറ എൽഗ തോമസ് വിജയിയായി. എൽഗയുടെ ഡബ്ൾ നേട്ടമാണിത്. നേരത്തേ 400 മീറ്ററിലും എൽഗ സ്വർണം സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.